ഗില്‍ഗിതിനും പാക് അധീന കശ്മീരിനും പാര്‍ലമെന്‍റ് സീറ്റുകള്‍ നീക്കിവെക്കാന്‍ ബില്‍
text_fieldsന്യൂഡല്‍ഹി: ഗില്‍ഗിതിലെയും പാക് അധീന കശ്മീരിലെയും ജനങ്ങള്‍ക്കായി പാര്‍ലമെന്‍റ് സീറ്റുകള്‍ നീക്കിവെക്കണമെന്നാവശ്യപ്പെട്ട് ബില്‍. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആണ് ലോക്സഭയില്‍ അഞ്ചും രാജ്യസഭയില്‍ ഒരു സീറ്റും നീക്കിവെക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബില്‍ സമര്‍പ്പിച്ചത്. ഈ പ്രദേശങ്ങള്‍ പാകിസ്താന്‍െറ നിയന്ത്രണത്തിലായതിനാല്‍ തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്നിരിക്കെ, ഇത്രയും സീറ്റുകള്‍ പ്രതീകാത്മകമായി ഒഴിച്ചിടണമെന്നാണ് ബില്ലിലെ ആവശ്യം.
ജമ്മു-കശ്മീര്‍ നിയമസഭയില്‍ ഈ പ്രദേശങ്ങള്‍ക്കായി 25 സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുണ്ടെന്ന് ദുബെ ചൂണ്ടിക്കാട്ടി. ഇതിനുവേണ്ടി ഭരണഘടനയിലെ 370ാം വകുപ്പിനുശേഷം 370 എ വകുപ്പ് കൂടി കൂട്ടിച്ചേര്‍ക്കണമെന്നും ബില്ലില്‍ നിര്‍ദേശിച്ചു. 2014 നവംബറിലും 2015 ഫെബ്രുവരിയിലും ഇതേ ബില്‍ അവതരിപ്പിക്കാന്‍ ദുബെ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.