കുട്ടികളോടുള്ള ലൈംഗിക ക്രൂരതക്ക് വധശിക്ഷ
text_fieldsന്യൂഡൽഹി: കുട്ടികളോടുള്ള ലൈംഗിക ക്രൂരതക്ക് വധശിക്ഷവരെ നൽകാമെന്ന് വ്യവസ്ഥചെയ്യുന്ന ‘പോക്സോ’ നിയമഭേദഗതിക്ക് പാർലമെൻറിെൻറ അംഗീകാരം. 16 വയസ്സിൽ താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തെളിഞ്ഞാൽ 20 വർഷത്തിൽ കുറയാത്ത കഠിന തടവും പിഴയുമാണ് ശിക്ഷ. ക്രൂരതയുടെ അത്യപൂർവ സംഭവങ്ങളിൽ തൂക്കുകയർ ശിക്ഷയും.
രാജ്യസഭ ഇതിനകം പാസാക്കിയ ‘ലൈംഗിക കുറ്റങ്ങളിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമ ഭേദഗതി ബിൽ-2019’ ലോക്സഭ വ്യാഴാഴ്ച അംഗീകരിച്ചു. നിയമവ്യവസ്ഥ കർക്കശമാക്കുന്നതിനോട് യോജിക്കുേമ്പാൾ തന്നെ, വധശിക്ഷ ചുമത്തുന്ന നിയമ നിർമാണമെന്ന നിലക്ക് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടണമെന്ന് ചില പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ അംഗീകരിച്ചില്ല.
ലൈംഗിക ദുരുപയോഗത്തിനൊപ്പം കുട്ടികളെ ദുരുപയോഗിച്ച് അശ്ലീല ചിത്രം നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കും കടുത്ത ശിക്ഷ വ്യവസ്ഥചെയ്യുന്നു. അഞ്ചു വർഷത്തിൽ കുറയാത്ത കഠിന തടവും പിഴയുമാണ് ഇതിന് ശിക്ഷ. ലൈംഗികാതിക്രമത്തിന് ഇരയാവുന്ന കുട്ടിയുടെ ചികിത്സച്ചെലവിനും പുനരധിവാസത്തിനും മതിയായ തുക കുറ്റവാളിയിൽനിന്ന് ഇൗടാക്കും.
43 കോടി കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമഭേദഗതിയാണ് സർക്കാർ കൊണ്ടുവന്നതെന്ന് വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ബില്ലിെൻറ ചർച്ചയിൽ വിശദീകരിച്ചു. കുട്ടികൾ മാനഭംഗത്തിന് ഇരയാവുന്ന കേസുകളിൽ, ഇരയുമായി മാധ്യമങ്ങൾക്ക് സാമീപ്യം അനുവദിക്കാതിരിക്കുക, ഇൗ കുട്ടികളെ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സ്വകാര്യത സംരക്ഷിക്കുക തുടങ്ങി വിവിധ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
ബി.ജെ.പി എം.എൽ.എ പ്രതിയായ ഉന്നാവ് സംഭവം ചർച്ചയിൽ പെങ്കടുത്ത രമ്യ ഹരിദാസ് ഉയർത്തിയത് സഭയിൽ ബഹളം സൃഷ്ടിച്ചു. കടുത്ത നിയമങ്ങൾ നിർമിക്കുേമ്പാഴും അധികാരത്തിെൻറ തണലും സൗകര്യങ്ങളും പ്രതികൾക്ക് കിട്ടുന്നുെവന്നാണ് രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടിയത്. അനാവശ്യ വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കുകയാണെന്ന് മന്ത്രി സ്മൃതി ഇറാനിയും കിരൺ ഖേറും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
