മോദിയുടെ പാക്കേജ് 80,000 കോടി; ജമ്മു-കശ്മീരിന് കിട്ടിയത് അഞ്ചിലൊന്ന്
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 80,000 കോടി രൂപയുടെ വികസന പാക്കേജിൽനിന്ന് ഇതുവരെ അനുവദിച്ചത് അഞ്ചിലൊന്നു തുക മാത്രം. കൊട്ടിഘോഷിച്ചതല്ലാതെ, ഇൗ പാേക്കജ് കൊണ്ട് കാര്യമായ ഫലപ്രാപ്തി ഉണ്ടായില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനായുള്ള പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റി കെണ്ടത്തി.
ആകെ പ്രഖ്യാപിച്ചത് 80,068 കോടി രൂപയുടെ പാക്കേജ്. ഇതിൽ 67,046 കോടിയുടെ പദ്ധതികൾ അനുവദിച്ചു. എന്നാൽ, സംസ്ഥാന സർക്കാറിന് നൽകിയ പണം 17,913 കോടി രൂപ മാത്രം. ഒരു വർഷത്തിനിടയിൽ ഒച്ചിഴയുന്ന വേഗത്തിൽ മാത്രമാണ് പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നതെന്ന് മുൻധനമന്ത്രി പി. ചിദംബരം അധ്യക്ഷനായ സ്ഥിരംസമിതി ചൂണ്ടിക്കാട്ടി.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും മറ്റുമായാണ് പാക്കേജ് പ്രഖ്യാപിച്ചത്. പാക് അധീന കശ്മീരിൽനിന്നുള്ള 36,384 കുടുംബങ്ങൾക്കുള്ള പുനരധിവാസ സഹായവും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
