Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസംഗിക്കാനാകാതെ...

പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി; ലോ​ക്സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​സം​ഗം റ​ദ്ദാ​ക്കി

text_fields
bookmark_border
പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി; ലോ​ക്സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​സം​ഗം റ​ദ്ദാ​ക്കി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം പോ​ർ​മു​ഖം തു​റ​ന്ന ലോ​ക്സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​സം​ഗി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച അ​ഞ്ച് മ​ണി​ക്ക് ന​ട​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യാ​ണ് ലോ​ക്സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​ത്. കോ​ൺ​ഗ്ര​സ് വ​നി​താ എം.​പി​മാ​ർ ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​രി​പ്പി​ടം വ​ള​ഞ്ഞ​തോ​ടെ സ​ഭാ ന​ട​പ​ടി​ക​ൾ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വി​നെ ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ്ര​സം​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ബു​ധ​നാ​ഴ്ച​യും ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളെ പ്ര​സം​ഗി​ക്കാ​ൻ വി​ളി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് എം.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു. ഇ​ന്ത്യ - യു.​എ​സ് ക​രാ​റി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ത്.

പു​സ്ത​ക​വും മാ​ഗ​സി​നും ഉ​ദ്ധ​രി​ക്കാ​നാ​വി​​​ല്ലെ​ന്ന് രാ​ഹു​ലി​ന് ന​ൽ​കി​യ റൂ​ളി​ങ്ങി​ന് വി​ര​ു​ദ്ധ​മാ​യി നി​ര​വ​ധി പ​ു​സ്ത​ക​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ബി.​ജെ.​പി എം.​പി നി​ഷി​കാ​ന്ത് ദു​ബെ നെ​ഹ്റു കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ച്ച് സം​സാ​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​ത്താ​ൽ സ​ഭ പ്ര​ക്ഷു​ബ്ധ​മാ​വു​ക​യും അ​ഞ്ചു​മ​ണി വ​രെ നി​ർ​ത്തി​വെ​ക്കു​ക​യു​ം ചെ​യ്തു. തു​ട​ർ​ന്ന് സ്പീ​ക്ക​റു​ടെ മു​റി​യി​ലേ​ക്ക് ക​യ​റി​ച്ചെ​ന്ന കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ നി​ഷി​കാ​ന്ത് ദു​ബെ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​തെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​സം​ഗി​പ്പി​ക്കാ​തെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ മ​റു​പ​ടി പ​റ​യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഓം ​ബി​ർ​ള​യോ​ട് പ​റ​ഞ്ഞു.

എ​ന്ത് നി​ല​ക്കും അ​ഞ്ച് മ​ണി​ക്ക് പ്ര​ധാ​ന​മ​​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​യാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ എം.​പി​മാ​ർ പ്ര​ത്യേ​കം തീ​രു​മാ​നി​ച്ച​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി സ​ഭ​യി​ലെ​ത്തി​യി​ല്ല. പ​ക​രം ബി.​ജെ.​പി എം.​പി​യെ സം​സാ​രി​ക്കാ​ൻ വി​ളി​ച്ച​തും പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ന​ടു​ത്ത​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modilok sabhaparliament disruptionIndia News
News Summary - Parliament Disruption: PM Modi's Lok Sabha Speech Halted
Next Story