ഡൽഹി കലാപം മാർച്ച് 11ന് ലോക്സഭയിൽ; അമിത് ഷാ മറുപടി നൽകും
text_fieldsന്യൂഡൽഹി: ഡൽഹി കലാപം മാർച്ച് 11ന് ലോക്സഭ ചർച്ച ചെയ്യും. ഹോളി അവധിക്ക് ശേഷം സഭ ചേരുന്ന ദിവസമാണ് കലാപം ലോ ക്സഭയുടെ പരിഗണനക്കെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചക്ക് മറുപടി നൽകും.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർലമെൻറിെൻറ ഇരു സഭകളിലും ബഹളമുണ്ടാവുകയും പല തവണ ലോക്സഭയും രാജ്യസഭയും തടസപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഹോളിക്ക് ശേഷം കലാപം ചർച്ചക്കെടുക്കാമെന്നായിരുന്നു ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നിലപാട്.
കഴിഞ്ഞ ദിവസവും ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യവുമായി കോൺഗ്രസ് ഇരു സഭകളിലും രംഗത്തെത്തിയിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഏഴ് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.