Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർല​െമൻറ്​ ബജറ്റ്​...

പാർല​െമൻറ്​ ബജറ്റ്​ സമ്മേളനം​​ തുടങ്ങി; ഡൽഹി കലാപം സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യണമെന്ന്​ ആവശ്യം

text_fields
bookmark_border
indian parliament
cancel

ന്യൂഡൽഹി: പാർലമ​െൻറ്​ ബജറ്റ്​ സമ്മേളനത്തി​​െൻറ രണ്ടാം പാദത്തിന്​​ തുടക്കമായി. ഏപ്രിൽ മൂന്ന്​ വരെയാണ്​ സമ്മേ ളനം. ഡൽഹി കലാപം സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യണമെന്നാവശ്യ​പ്പെട്ട്​ കോൺഗ്രസ്​ എം.പിമാരായ ആധിർ രഞ്​ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, എന്നിവരും തൃണമൂൽ കോൺഗ്രസ്​, സി.പി.എം, സി.പി.​െഎ, എൻ.സി.പി, ഡി.എം.കെ എന്നീ പാർട്ടികളും അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകി.

രാജ്യസഭയിൽ ഒഴിവ് വരുന്ന 55 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പും പ്രധാനപ്പെട്ട ചില ബില്ലുകളും ഈ സമ്മേളനത്തിൽ പരിഗണനക്ക്​ വരും. ഗർഭഛിദ്രം, വാടക ഗർഭപാത്ര നിയന്ത്രണം തുടങ്ങി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശവുമായി ബന്ധപെട്ട മൂന്ന് ബില്ലുകൾ സഭയുടെ പരിഗണനക്ക് വരും. കൃഷി, ഗ്രാമീണ വികസനം, റെയിൽവേ തുടങ്ങിയ വകുപ്പുകൾക്കുള്ള തുക നീക്കിയിരിപ്പ് സംബന്ധിച്ച ചർച്ചകളും നടക്കും.

രാജ്യതലസ്ഥാനമായ ഡൽഹിയെ സംഘ്​പരിവാർ നേതൃത്വത്തിൽ കലാപക്കളമാക്കിയ സാഹചര്യത്തിൽ ചേരുന്ന ബജറ്റ്​ സമ്മേളനം ചൂടേറിയ രാഷ്​ട്രീയ സംവാദത്തിന്​ വേദിയായേക്കും. ബി.ജെ.പി സർക്കാറിനെതിരെ ശക്തമായ വാദമുഖങ്ങൾ നിരത്തുമെന്നും ഡൽഹിയിൽ സമാധാനം നില നിർത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ രാജി ആവശ്യപ്പെടുമെന്നും കോൺഗ്രസ് നേതാവ്​ ആധിർ രഞ്​ജൻ ചൗധരി​ വ്യക്തമാക്കിയിട്ടുണ്ട്​.

‘‘എല്ലാ പ്രധാന വിഷയങ്ങളും ഞങ്ങൾ പാർലമ​െൻറിൽ ഉന്നയിക്കും​. ബി.ജെ.പിയുടെ മുഖംമൂടി വലിച്ചു ചീന്തും. ഞങ്ങൾ അവരെ വെറുതെ വിടില്ല. ഞങ്ങൾ അമിത്​ ഷായുടെ രാജി ആവശ്യപ്പെടുകയാണ്​. ഡൽഹി അക്രമം അവരുടെ കൺമുന്നിലാണ്​ നടക്കുന്നത്​. ഇപ്പോൾ ഇതേകാര്യം പശ്ചിമ ബംഗാളിൽ നടക്കുന്നു. അവർ ഇതേ സാഹചര്യം സൃഷ്​ടിക്കുകയാണ്​. ‘വെടിവെച്ചു കൊല്ലൂ’ എന്ന മുദ്രാവാക്യം പശ്ചിമ ബംഗാളിൽ ഉയരുകയാണ്​.’’ -ആധിർ രഞ്​ജൻ ചൗധരി പറഞ്ഞു.

അവരാണ്​ രാജ്യത്തെ ഒരിക്കൽ വിഭജിക്കാൻ ശ്രമിച്ചത്​​. ‘കൂതറ’ സംഘത്തി​​െൻറ നേതാവാണ്​ ബി.ജെ.പി. വടക്കു കിഴക്ക്​ നിന്ന്​ ഡൽഹി, ഡൽഹിയിൽ നിന്ന്​ കർണാടക, അങ്ങനെ എല്ലായിടത്തും അവർ ജനങ്ങളെ ഭിന്നിക്കുകയാണ്​.രാജ്യം മുഴുവനായി പതിയെ വർഗീയ കലാപത്തിലേക്ക്​ എത്തിക്കൊണ്ടിരിക്കുന്നു. എവിടെയൊക്കെ ബി.ജെ.പി പോയിട്ടു​ണ്ടോ അവിടെയെല്ലാൺ അവർ വിഷം മാത്രമേ തുപ്പിയിട്ടുള്ളൂ. - അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമ​െൻറി​​െൻറ ഇരുസഭകളെയും സംയുക്തമായി രാഷ്​ട്രപതി രാംനാഥ്​ ​േകാവിന്ദ്​ അഭിസംബോധന ചെയ്​തുകൊണ്ട്​ ജനുവരി 31നായിരുന്നു ബജറ്റ്​ സമ്മേളനത്തി​​െൻറ ആദ്യ ഭാഗത്തിന്​ തുടക്കമായത്​. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിപക്ഷ നിരയുടെ കടന്നാക്രമണത്തിന്​ അന്ന്​ പാർലമ​െൻറ്​ ​സാക്ഷ്യം വഹിച്ചിരുന്നു.

ബജറ്റ്​ സമ്മേളനം രണ്ടാംപാതിയിലെത്തിയപ്പോഴേക്ക്​ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ പ്രക്ഷോഭം ശക്തിപ്പെട്ടു​. തലസ്ഥാന നഗരിയിലെ സംഘ്​പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ 42 പേർക്ക്​ ജീവൻ നഷ്​ടമാവുകയും 200ലേറെ പേർക്ക്​ പരിക്കേൽക്കുകയുമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliament budget sessionmalayalam newsindia newsDelhi violencedelhi riotparliament second half
News Summary - parliament budget session; second half -india news
Next Story