Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
parliment
cancel
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറിൽ കയറാൻ...

പാർലമെൻറിൽ കയറാൻ എം.പിമാരും കോവിഡില്ലാ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: എം.​പി​മാ​ർ​ക്ക്​ പാ​ർ​ല​മെൻറി​ൽ ക​യ​റാ​ൻ കോ​വി​ഡ്​ ബാ​ധ​യി​ല്ലെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധം.

ഇ​തി​നാ​യി പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന ​14ന്​ 72 ​മ​ണി​ക്കൂ​ർ മു​മ്പ്​ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​ക​ണം. അ​തു​കൂ​ടാ​തെ പാ​ർ​ല​മെൻറി​ൽ എ​ത്തു​ന്ന എം.​പി​മാ​ർ​ക്കാ​യി റി​സ​പ്​​ഷ​നി​ൽ റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്തി നെ​ഗ​റ്റി​വ്​ എ​ന്ന്​ ഉ​റ​പ്പി​ക്കും.

ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​ത്തി​െൻറ ശി​പാ​ർ​ശ​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി രാ​ജ്യ​സ​ഭ​യും ലോ​ക്​​സ​ഭ​യും ഇ​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. എം.​പി​യു​ടെ സ്​​റ്റാ​​ഫോ, കു​ടും​ബാം​ഗ​ങ്ങ​ളോ കോ​വി​ഡ്​ പോ​സി​റ്റി​വാ​യാ​ൽ എം.​പി 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ൽ പോ​ക​ണം.

അ​വ​ർ​ക്കും പ​രി​ശോ​ധ​ന വേ​ണം. എം.​പി​മാ​ർ​ക്കു മാ​ത്ര​മ​ല്ല, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ണ്. സെ​ൻ​ട്ര​ൽ ഹാ​ളി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​എം.​പി​മാ​ർ​ക്കും ഇ​ക്കു​റി പ്ര​വേ​ശ​ന​മി​ല്ല. എം.​പി​മാ​രു​ടെ എ​ണ്ണ​വും സെ​ൻ​ട്ര​ൽ ഹാ​ളി​ൽ പ​രി​മി​ത​പ്പെ​ടു​ത്തും.

എം.​പി​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും സ്​​റ്റാ​ഫം​ഗ​ങ്ങ​ളും ഏ​ഴു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണം. പാ​ർ​ല​മെൻറ്​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ സ്​​റ്റാ​ഫ്​ അം​ഗ​ങ്ങ​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. കോ​വി​ഡ്​ ബാ​ധ​യി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ചു സ്​​ഥി​രീ​ക​രി​ക്കാ​നാ​ണി​ത്. ഈ ​പ​രി​ശോ​ധ​ന​ക്ക്​ പാ​ർ​ല​മെൻറി​ൽ ക്യാ​മ്പ്​ സ​ജ്ജീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliament
Next Story