Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
text_fieldsbookmark_border
Listen to this Article
ചെന്നൈ: തിരുച്ചിക്ക് സമീപം കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊടുന്നനെ തീപിടിച്ചത് പരിഭ്രാന്തി പരത്തി. സമീപവാസികൾ വെള്ളമൊഴിച്ചാണ് തീകെടുത്തിയത്. വാഹനം പൂർണമായും കത്തി നശിച്ചു.
സിംഗപ്പൂരിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മണപാറ ആനമ്പട്ടി പടുകൈകുളം മുരുകേശൻ അഞ്ച് മാസം മുൻപ് അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ശനിയാഴ്ച മുരുകേശൻ സിംഗപ്പൂരിലേക്ക് മടങ്ങി. തന്റെ സുഹൃത്തായ ബാലുവിന്റെ കടക്ക് മുന്നിലാണ് സ്കൂട്ടർ നിർത്തിയിട്ടിരുന്നത്.

തിങ്കളാഴ്ച രാവിലെ സ്കൂട്ടറിൽനിന്ന് പുക ഉയർന്നു. അൽപനിമിഷങ്ങൾക്കുള്ളിൽ പൂർണമായും കത്തി നശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വെല്ലൂരിന് സമീപം ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ചനും മകളും മരിച്ചിരുന്നു.
Next Story

