Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ അരുന്ധതി...

കശ്മീരിൽ അരുന്ധതി റോയിയെ മനുഷ്യകവചമാക്കണമെന്ന് പരേഷ് റാവൽ

text_fields
bookmark_border
കശ്മീരിൽ അരുന്ധതി റോയിയെ മനുഷ്യകവചമാക്കണമെന്ന് പരേഷ് റാവൽ
cancel

ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയെ ട്വിറ്ററിലൂടെ പരിഹസിച്ച്​ ബോളിവുഡ് നടനും ബി.ജെ.പി ലോക്സഭ എം.പിയുമായ പരേഷ് റാവൽ.  കശ്​മീരിൽ  മനുഷ്യകവചമായി യുവാവിനെ ജീപ്പിന്​ മുന്നിൽ കെട്ടിവെച്ച സൈന്യം യുവാവിന്​ പകരം അരുന്ധതി റോയിയെ കെട്ടിവെക്കണമെന്നായിരുന്നു റാവലിൻറെ ട്വീറ്റ്​.

പ്രധാനമന്ത്രി നരേന്ദ്ര​ മോദിയുടെ വിമർശകയും കശ്​മീർ വിഷയത്തിൽ സ്വതന്ത്ര നിലപാടുമുള്ള അരുന്ധതിക്കെതിരായ  ഈ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ്​ നേതാവ്​ ദ്വിഗ്​ വിജയ്​ സിങ്​ ഉൾപ്പെടെ നിരവധിപേർ റാവലി​​​െൻറ ട്വീറ്റിനടിയിൽ കമൻറുമായി എത്തിയിട്ടുണ്ട്​.

 

 

'നന്നായിട്ടുണ്ട്. നിങ്ങള്‍ ഒരു മാതൃകാ പാര്‍ലമെന്‍റേറിയനാണെ'ന്നായിരുന്നു മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാ സാഗരികാ ഘോഷ്​ ആക്ഷേപത്തോടെ നൽകിയ മറുപടി. 

കഴിഞ്ഞ ദിവസം ശ്രീനഗറിലെത്തിയ അരുന്ധതി കശ്​മീരിലെ സൈന്യത്തി​​​െൻറ പ്രവർത്തനങ്ങളെ വിമർശിച്ചതിലുള്ള പ്രതികരണമെന്നോണമാണ്​ റാവലി​​​െൻറ ട്വീറ്റ്​. ക​ശ്​മീരിലെ സംഘർഷങ്ങൾക്ക്​ പിറകിൽ ഇന്ത്യയുടെ കൈയേറ്റമുണ്ടെന്നും അത്​ നാണക്കേടാണെന്നും അരുന്ധതി പറഞ്ഞിരുന്നു. തുടർന്ന്​ പാക്​ ടെലിവിഷനായ ജിയോ ടി.വി അരുന്ധതിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്​ ഇന്ത്യക്കെതിരെ വാർത്ത നൽകുകയും ചെയ്​തിരുന്നു.

ഇന്ത്യൻ താഴ്​വരയിലെ സൈനികരുടെ എണ്ണം ഏഴു ലക്ഷത്തിൽ നിന്ന്​ എഴുപത്​ ലക്ഷമായി ഉയർത്തിയാലും ക​ശ്​മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ കഴിയില്ലെന്നും വർഷങ്ങളായി കശ്​മീർ ജനത വെച്ചുപുലർത്തുന്ന ഇന്ത്യാവിരുദ്ധ മനോഭാവം മാറ്റാൻ കഴിയില്ലെന്നും അരുന്ധതി പറഞ്ഞതായാണ്​ ജിയോ ടി.വി റിപ്പോർട്ട്​ ചെയ്​തത്​.

കഴിഞ്ഞ ഏപ്രിലിൽ പ്രതിഷേധക്കാരുടെ കല്ലേറ് തടയുന്നതിനാ‍യി  സൈനിക വാഹനത്തിന് മുമ്പില്‍ കശ്മീരി യുവാവിനെ കെട്ടിവെച്ച വീഡിയോ പുറത്തുവന്നിരുന്നു.  ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ റീപ്പോളിംഗിനിടെയായിരുന്നു സംഭവം. സൈന്യത്തിൻറെ നടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്​ദുല്ലയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നവെങ്കിലും അന്വേഷണം പൂര്‍ത്തിയാപ്പോൾ സംഭവത്തിൽ ഉൾപ്പെട്ട സൈനികനെ കുറ്റവിമുക്​തനാക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arundhathi royparesh rawal
News Summary - Paresh Rawal Says 'Tie Arundhati Roy To Army Jeep', Fuels Twitter
Next Story