സ്കൂളിലെ ശീതീകരണച്ചെലവ് രക്ഷിതാക്കൾ വഹിക്കണം –ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: വിദ്യാർഥികൾക്ക് അധികമായി നൽകുന്ന സൗകര്യമായതിനാൽ സ്കൂളുകളിലെ ശീതീകരണ ചെലവ് രക്ഷിതാക്കൾ തന്നെ നൽകണമെന്ന് ഡൽഹി ഹൈകോടതി. ക്ലാസ് മുറികൾ ശീതീകരിച്ച വകയിൽ സ്വകാര്യ സ്കൂൾ ഓരോ വിദ്യാർഥിയിൽനിന്നും 2,000 രൂപ വീതം പ്രതിമാസം ഈടാക്കിയതിനെതിരെ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ലബോറട്ടറി ഫീസ് പോലെ ഇതും പ്രത്യേക സൗകര്യമാണെന്നും ഇതിന്റെ ബാധ്യത സ്കൂൾ മാനേജ്മെന്റിനുമേൽ മാത്രം കെട്ടിവെക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സൗകര്യങ്ങൾ ഏതൊക്കെയെന്ന് തിരഞ്ഞെടുത്തുവേണം രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ ചേർക്കാനെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

