Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഐ.ടി ബോംബെയിൽ വിദ്യാർഥികൾ ജീവനൊടുക്കിയ സംഭവം: നീതി തേടി കോൺഗ്രസ് നേതൃത്വത്തെ കണ്ട് മാതാപിതാക്കൾ

text_fields
bookmark_border
കാമ്പസുകളിൽ ജാതിവിവേചനവും ചൂഷണവും രൂക്ഷമെന്ന് ആക്ഷേപം
rahul gandhi
cancel
camera_alt

മുംബൈ ഐ.ഐ.ടിയിലെ വിദ്യാർഥികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  മരിച്ച വിദ്യാർഥികളുടെ മാതാപിതാക്കൾ രാഹുൽ ഗാന്ധിയെ കാണുന്നു

ന്യൂഡൽഹി: മുംബൈ ഐ.ഐ.ടിയിലെ വിദ്യാർഥികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ കണ്ട് മരിച്ച വിദ്യാർഥികളുടെ മാതാപിതാക്കൾ. ഡൽഹിയിലെത്തിയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മാതാപിതാക്കൾ സന്ദർശിച്ചത്. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഒന്നര മണിക്കൂറോളം കുടുംബം നേതാക്കളുമായി സംവദിച്ചു.

കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കാമ്പസിൽ വലിയ വ്യവസ്ഥാപരമായ മാറ്റങ്ങളും ഉണ്ടാകണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് എല്ലാവിധ നിയമ പിന്തുണയും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തതായി ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് എം.പി വർഷ ഗെയ്ക്‌വാദ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ 18ന് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയുടെയും, 2014ൽ സമാനമായ രീതിയിൽ മരണപ്പെട്ട മറ്റൊരു വിദ്യാർഥിയുടെയും മാതാപിതാക്കളാണ് വന്നിരുന്നത്. കാമ്പസിൽ നേരിടേണ്ടിവന്ന ജാതിവിവേചനവും, പൊലീസിന്റെയും സ്ഥാപനത്തിന്റെയും ഭാഗത്തുനിന്നുള്ള നിസ്സഹകരണവും മാതാപിതാക്കൾ നേതാക്കളെ ബോധിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 18നാണ് മിഡ്-സെമസ്റ്റർ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് ഇരുപതുകാരനായ ദളിത് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽവെച്ച് ജീവനൊടുക്കിയിരുന്നത്. എന്നാൽ, അത്തരത്തിലുള്ള ആരോപണങ്ങൾ കുടുംബം പൂർണമായി നിഷേധിക്കുകയും കാമ്പസിൽ മകൻ കനത്ത ജാതിവിവേചനത്തിനും ചൂഷണത്തിനും ഇരയായിരുന്നുവെന്നും ആണ് മാതാപിതാക്കൾ പറയുന്നത്. അന്ന് പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രഫസർ സൂര്യനാരായണ ദൂള, ഐ.ഐ.ടി-ബി ഡയറക്ടർ ശിരീഷ് കേദാരെ എന്നിവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നിലവിൽ ഇവർക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണ കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിന് ഒന്നരമാസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളോട് പൂർണമായി സഹകരിക്കുന്നില്ലെന്നും നീതി ലഭിക്കണമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parents of IIT Bombay Students Seek Congress Leadership's Intervention for Justice Over Deaths
Next Story