Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയവിവാഹം ചെയ്തതിലുള്ള അമർഷം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ

text_fields
bookmark_border
Crime News
cancel

ജയ്പൂർ: പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം. ഭർത്താവിന്‍റെ മുൻപിൽ നിന്നും മാതാപിതാക്കൾ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

കുടുംബത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യുവതി രവി ഭീൽ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭർത്താവും കുടുംബത്തിൽ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കിൽ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു.

ഭർത്താവ് പൊലീസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിയമർന്നിരുന്നു. പിന്നാലെ കുടുംബം രക്ഷപ്പെട്ടു. യുവതിയെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parents killed daughter for marrying against their wish
Next Story