പിഞ്ചുകുഞ്ഞിനെ വിഷം നല്കി കൊന്നു; മാതാപിതാക്കൾ അറസ്റ്റില്‍
text_fieldsചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്ക് മരത്തിെൻറ കറ നൽകി കെ ാന്നു. സംഭവത്തിൽ മധുര പുല്ലനേരി ഗ്രാമത്തിലെ വൈര മുരുകൻ(32) ഭാര്യ സൗമ്യ(22), വൈര മുരുകെൻറ പിതാവ് സിങ്കതേവർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: വൈര മുരുകൻ-സൗമ്യ ദമ്പതികളുടെ ആദ്യ കുഞ്ഞ് പെണ്ണാണ്. രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇവർ നിരാശരായിരുന്നു. 30 ദിവസം പ്രായമായ രണ്ടാമത്തെ കുഞ്ഞിനെ എരുക്കുമരത്തിെൻറ ഇല പറിക്കുമ്പോൾ ലഭിക്കുന്ന കറ നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു.
മാർച്ച് രണ്ടാം തിയതിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയൽവാസികൾ ശ്രദ്ധിക്കുന്നത്. സംശയം തോന്നിയ ഇവർ പൊലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുഞ്ഞിെൻറ മൃതദേഹം വീട്ടുവളപ്പിൽ സംസ്കകരിച്ചതായി കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
