വീണ്ടും പെൺകുഞ്ഞ് പിറന്നു; വിഷം നൽകി കൊലപ്പെടുത്തി ക്രൂരത
text_fieldsചെന്നൈ: രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിനെതുടർന്ന് മാതാപിതാക്കളുടെ ക്രൂരത. 31 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന െ വിഷം നൽകി മാതാപിതാക്കൾ കൊലപ്പെടുത്തി.
തമിഴ്നാട്ടിലെ മധുര ജില്ലയിൽ ഉസിലാപെട്ടിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കളായ വൈരമുരുഗൻ (37), സൗമ്യ (22), മുത്തച്ഛൻ സിങ്കം (67) എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഴുവൻ കുടുംബവും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് പൊലീസ് പറയുന്നു. മൂവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
ദമ്പതിമാർക്ക് ഒന്നര വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ജനുവരി 31ന് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചു. വിഷ പാൽ നൽകിയാണ് കുഞ്ഞിനെ കൊന്നത്. കുഞ്ഞിന്റെ മൃതദേഹം പിതാവും മുത്തച്ഛനും ചേർന്ന് ഗ്രാമത്തിലെ പ്രധാന റോഡരികിൽ സംസ്കരിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
