മക്കൾ വണ്ടിയോടിച്ചതിന് മാതാപിതാക്കൾക്ക് തടവുശിക്ഷ
text_fieldsഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ് തടയാൻ കർശന നടപടികളുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 26 കുട്ടികളുടെ മാതാപിതാക്കളെയാണ് ഹൈദരാബാദ് പൊലീസ് ജയിലിലേക്കയച്ചത്.
മാർച്ചിൽ 20 മാതാപിതാക്കളെയും ഏപ്രിലിൽ 6 മാതാപിതക്കളെയുമാണ് കോടതി ഈ കുറ്റത്തിന് ജയിലിലേക്കയച്ചത്. നിർബന്ധിത കൗൺസിലിങ് പദ്ധതികളും പൊലീസ് ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും വണ്ടിയോടിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് പൊലീസ് കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
അശ്രദ്ധമായ ഡ്രൈവിങ് തനിക്ക് മാത്രമല്ല, മററുള്ളവർക്കും അപകടം വരുത്തുമെന്ന് ബോധവൽക്കരിക്കുകയാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
നടപ്പാതയിൽ കിടന്നുറങ്ങിയ ചെരുപ്പുകുത്തിയെ രാത്രി പാർട്ടി കഴിഞ്ഞ് കാറോടിച്ച നാല് എൻജിനീയറിങ് വിദ്യർഥികൾ വണ്ടികയറ്റി കൊന്ന സംഭവം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
