Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർധ ൈസനിക വിഭാഗങ്ങൾക്കും രക്തസാക്ഷിത്വ പദവി നൽകും - രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സർക്കാർ സഹായിക് കുന്നത് വൻ കച്ചവടക്കാരെയാണെന്നും കർഷകരെയും വിദ്യാർഥികെളയും അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
മോദി സർക്കാർ 15 വ്യവസായികൾക്കായി നൽകിയത് 3,50,000 കോടി രൂപയാണ്. എന്നാൽ കർഷകർക്കും വിദ്യാർഥികൾക്കും വായ്പ നൽകാൻ സർക്കാർ തയാറല്ല. സർക്കാർ സഹായിക്കുന്നത് വൻ കച്ചവടക്കാരെയാണെന്നും ഡൽഹി സർവകലാശാല വിദ്യാർഥികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു.
വിദ്യാർഥികളെ സർക്കാർ അവഗണിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതിർത്തിയിൽ കൊല്ലപ്പെടുന്ന അർധ സൈനിക വിഭാഗങ്ങളിലെ അംഗങ്ങൾക്ക് രക്തസാക്ഷിത്വ പദവി ലഭിക്കുന്ന തരത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ചട്ടം പരിഷ്കരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Next Story
