തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിയേറ്റ് സി.ഐ.എസ്.എഫ് ജവാൻ മരിച്ചു
text_fieldsഅമൃത്സർ: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് സി.ഐ.എസ്.എഫ് ജവാന് മരണെ പൊലീസ് അറിയിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ സന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലോക്കൽ റോസ് ഗാർഡനിലെ എം.പിയുടെ ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
കോണ്‍ഗ്രസ് എം.പി രവ്നീത് സിംഗ് ബിട്ടുവിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മരിച്ചത്. എം.പിയുടെ ഔദ്യോഗിക വസതിയായ റോസ് ഗാര്‍ഡനിലാണ് സംഭവം.
സംഭവസമയം എം.പി ഇവിടെയുണ്ടായിരുന്നില്ല. ഉത്തർപ്രദേശിൽ നിന്നുള്ള ഗാർഡ് സന്ദീപ് സിംഗ് തെൻറ തോക്ക് വൃത്തിയാക്കുന്ന മുറിയിൽ തനിച്ചായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമീർ വർമ്മ പറഞ്ഞു. സന്ദീപ് സിംഗിന്റെ താടിയിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയിലൂടെ പുറത്തുവന്നു.ശബ്ദം കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

