Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാരാഗ്ലൈഡിങിന് വിലക്കേർപ്പെടുത്തി ഹിമാചൽ

text_fields
bookmark_border
പാരാഗ്ലൈഡിങിന് വിലക്കേർപ്പെടുത്തി ഹിമാചൽ
cancel

ഷിംല: ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹിമാചലിൽ പാരാഗ്ലൈഡിങ് പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കാൻഗ്ര ഡെപ്യൂട്ടി കമ്മീഷണർ ഡോ.നിപുൺ ജിൻഡാൽ.

ഹിമാചലിലെ ബിർ ബില്ലിങ്ങിൽ പാരാഗ്ലൈഡർ പറന്നുയരുന്നതിനിടെ രണ്ട് പേർ വീണ് മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് തീരുമാനം.

മരിച്ചവരുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജിന്‍ഡാൽ പറഞ്ഞു.

പാരാഗ്ലൈഡിങ്ങിന് പേരുകേട്ട സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ദുരന്തനിവാരണ നിയമപ്രകാരമാണ് പാരാഗ്ലൈഡിങ് നിരോധിച്ചതായി കാൻഗ്ര ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Paragliding banned till further orders in Himachal’s Kangra district
Next Story