Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാരഡൈസ്​ പേപ്പേഴ്​സ്​:...

പാരഡൈസ്​ പേപ്പേഴ്​സ്​: ഇടപാടുകൾ നടത്തിയത്​ മന്ത്രിയാകും മുമ്പ് -ജയന്ത്​ സിൻഹ

text_fields
bookmark_border
jayanth
cancel

ന്യൂഡൽഹി: പാര്‍ലമ​​​െൻറ്​ അംഗമാകുന്നതിന് മുമ്പ് ഓമിഡയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നുവെന്ന്​ കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ.  ഇടപാടുകൾ നടത്തിയത്​ ഓമിഡയാറി​​​​െൻറ പ്രതിനിധി എന്ന നിലയിലാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി താൻ ആപ്പിള്‍ബൈയുമായി ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ജയന്ത്​ സിൻഹ വ്യക്തമാക്കി.

ഓമിഡയാര്‍ നെറ്റ് വര്‍ക്ക് കമ്പനിയുടെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായിരുന്നു താൻ. യു.എസ്​ കമ്പനി ഡി.ലൈറ്റ്​ ഡിസൈനിനു വേണ്ടിയാണ്​  ഒാമിഡയാർ പ്രതിനിധിയായ താൻ  ഇടപാടുകൾ നടത്തിയത്​. പുറത്തുവന്നിരിക്കുന്ന പാരഡൈസ്​ പേപ്പറിലുള്ളത്​ ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളാണെന്നും അദ്ദേഹം അറിയിച്ചു. 2013 ലാണ് ഓമിഡയാര്‍ നെറ്റ് വര്‍ക്കിൽ നിന്നും ​ രാജിവെച്ചത്. 2012 ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടത്. താൻ നടത്തിയ ഇടപാടുക​െളല്ലാം നിയമപരമായിരുന്നുവെന്നും നികുതിവെട്ടിച്ചിട്ടില്ലെന്നും ജയന്ത്​ ട്വിറ്ററിലൂടെ പ്രതികരിച്ചു.

ലോകത്തെ പ്രധാനപ്പെട്ട സംഘടനയായ ഒാമിഡിയാർ നെറ്റ്​ വർക്കി​​​​െൻറ പാട്​ണർ എന്ന രീതിയിൽ കമ്പനിയുടെ പ്രതിനിധിയായ ഡി.ലൈറ്റ്​ ബോർഡിന്​ വേണ്ടിയാണ്​ താൻ പ്രവർത്തിച്ചത്​. ഒാമിഡിയാറിൽ നിന്നും രാജിവെച്ച ശേഷവും ഡി.ലൈറ്റ്​ ബോർഡി​​​​െൻറ സ്വതന്ത്ര ഡയറക്​ടറായി തുടർന്നിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന്​ മുമ്പ്​ ഡി.ലൈറ്റ്​ ബോർഡിൽ നിന്നും രാജിവെക്കുകയും കമ്പനിയുമായുള്ള വിധേയത്വം പൂർണമായും ഒഴിവാക്കുകയും ചെയ്​തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ, ബോളിവുഡ്​ നടൻ അമിതാഭ്​ ബച്ചൻ, നീരാ റാഡിയ എന്നിവരുള്‍പ്പെടെയുള്ള  714 ഇന്ത്യൻ കള്ളപ്പണക്കാരുടെ പേരുവിവരങ്ങളാണ്​ പാരഡൈസ്​ പേപ്പറിലൂടെ പുറത്തായത്​. ജര്‍മന്‍ ദിനപത്രമായ സിഡ്‌ഡോയിച്ചെ സെയ്തൂങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.  180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19 ാം സ്ഥാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsParadise PaperstransactionsOmidyar NetworkJayant Sinha-D.LightIndia News
News Summary - Paradise Papers: No transactions done for ‘personal purpose’, says Jayant Sinha- India new
Next Story