Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിജാബ്​ വിവാദം:...

ഹിജാബ്​ വിവാദം: ഉഡുപ്പിയിൽ സുരക്ഷാ സേനയുടെ ഫ്ലാഗ്​ മാർച്ച്​

text_fields
bookmark_border
ഹിജാബ്​ വിവാദം: ഉഡുപ്പിയിൽ സുരക്ഷാ സേനയുടെ ഫ്ലാഗ്​ മാർച്ച്​
cancel

സർക്കാർ കോളജിൽ ഹിജാബ്​ നിരോധിച്ചതിനെ തുടർന്ന്​ സംഘർഷ സാഹചര്യം ചൂണ്ടികാട്ടി വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ച കർണാടകയിലെ ഉഡുപ്പിയിൽ സുരക്ഷാ സനേയുടെ ഫ്ലാഗ്​ മാർച്ച്​. സ്​കൂളുകളും കോളജുകളും തുറക്കുന്നതി​െൻറ മുന്നോടിയായാണ്​ ഫ്ലാഗ്​ മാർച്ച്​ നടത്തിയ​ത്​.

ഉഡുപ്പിയിലെ സർക്കാർ പി.യു കോളജിൽ ഹിജാബ്​ (ശിരോവസ്​ത്രം) ധരിക്കുന്ന ​െപൺകുട്ടികളെ ക്ലാസിൽ കയറാനനുവദിക്കാത്തതാണ്​ സംഭവങ്ങളുടെ തുടക്കം. ഹിജാബ്​ ധരിച്ച പെൺകുട്ടികളെ ഡിസംബർ 31 മുതൽ ക്ലാസിൽ പ്രവേശിപ്പിക്കുന്നില്ല. ഇതിനെതിരെ പെൺകുട്ടിക​ൾ സമരത്തിലാണ്​. എന്നാൽ, സമരം ചെയ്യുന്ന പെൺകുട്ടികൾക്കെതിരെ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണ്​ ചെയ്​തത്​.

ഹിജാബ്​ നിരോധന​ വിവാദം ദേശീയ -അന്തർദേശീയ തലങ്ങളിൽ വരെ ചർച്ചയാകുകയും നൊബേൽ ജേതാവ്​ മലാല യൂസഫ്​ സായിയെ പോലുള്ളവർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്​തിരുന്നു. സമരത്തിന്​ പിന്തുണ വർധിക്കുന്ന സാഹചര്യത്തിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ ഹിജാബിനെതിരെ നിലപാട്​ ശക്​തമാ ക്കുകയായിരുന്നു. കാവി ഷാളണിഞ്ഞെത്തിയ സംഘപരിവാർ പ്രവർത്തകർ സംഘർഷം സൃഷ്​ടിക്കുകയും ചെയ്​തു.

സംഘർഷമുണ്ടായതോടെ മേഖലയിലെ സ്​കൂളുകളും കോളജുകളും അടച്ചു. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ വീണ്ടും തുറക്കാനൊരുങ്ങുകയാണ്​. ഇൗ സാഹചര്യത്തിൽ സംഘർഷ സാധ്യത ഒഴിവാക്കാനാണ്​ ഉഡുപ്പിയിൽ സുരക്ഷാ സേനയുടെ ഫ്ലാഗ്​ മാർച്ച്​ നടത്തിയതെന്നാണ്​ അധികൃതരുടെ വിശദീകരണം.

അതേസമയം, ഹിജാബ്​ ധരിക്കുന്ന വിദ്യാർഥികൾക്കെതിരായ വിലക്ക്​ ഇപ്പോഴും നിലനിൽക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab banUdupiHijab Row
News Summary - para military flag march in udupi
Next Story