Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പപ്പുവല്ല  പകരം യുവരാജ്; ഗുജറാത്തിൽ രാഹുലിന് പേരുമാറ്റി ബി.ജെ.പി

text_fields
bookmark_border
election-ad-yuvaraj-gujarath
cancel
camera_alt??.??.?????? ?????? ?????????? ????

അഹമ്മദാബാദ്: 'പപ്പു' എന്ന വാക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചതോടെ ഗുജറാത്തിൽ ചുവടുമാറ്റി ബി.ജെ.പി. പപ്പുവിന് പകരം രാഹുൽ ഗാന്ധിയെ യുവരാജ് എന്നാക്കിയാണ് ബി.ജെ.പി പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർഥം പുറത്തിറക്കിയ 48 സെക്കന്‍റ് ദൈർഘ്യമുള്ള  വിഡിയോയിലും പപ്പുവിന് പകരം യുവരാജ് എന്ന് മാറ്റിയിട്ടുണ്ട്. ഗുജറാത്ത് ബി.ജെ.പി‍യുടെ ഫേസ് ബുക്ക് പേജിലാണ് വിഡിയോ അപ് ലോഡ് ചെയ്തത്. 

ഒരു കടയിലാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. കടയിലെ ജീവനക്കാരൻ യുവരാജ് വരുന്നു എന്ന് പറയുമ്പോൾ, നിങ്ങൾക്കിവിടെ നിന്ന് എന്തും വാങ്ങിക്കാം എന്നാൽ നിങ്ങൾക്ക് വോട്ട് ഇവിടെ നിന്നും ലഭിക്കില്ലെന്ന് കടക്കാരൻ പറയുന്നതാണ് വിഡിയോ. ഗുജറാത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിൽ നിരവധി വിഡിയോകളാണ് ബി.ജെ.പി പുറത്തിറക്കിയിരിക്കുന്നത്. 

പപ്പു എന്ന വാക്ക്  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മീഡിയ കമ്മിറ്റി നേരത്തെ നിരോധിച്ചിരുന്നു. എന്നാൽ ഇൗ പേര് കൊണ്ട് ആരെയും തങ്ങൾ  ഉദേശിച്ചിട്ടില്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pappu' Banned, Gujarat BJP Opts For 'Yuvaraj' In Gujarat Election Ads- India News
Next Story