'പപ്പാ, ഞാൻ ആ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കുന്നു...'; രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി
text_fieldsമുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് വൈകാരികമായ ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി. തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ ഒരു സന്ദേശമാണ് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.
'പപ്പാ, അങ്ങയുടെ സ്വപ്നമായിരുന്ന നൈപുണ്യമുള്ളതും, സമൃദ്ധമായതും, ശക്തവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്തം ഞാൻ പൂർണ്ണമായും ഏറ്റെടുക്കുന്നു. അങ്ങയുടെ ഉപദേശങ്ങളും മൂല്യങ്ങളും ഓർമ്മകളും എപ്പോഴും എന്നോടൊപ്പമുണ്ടാകും.' അദ്ദേഹം എക്സിൽ കുറിച്ചു. തന്റെ പോസ്റ്റിനൊപ്പം രണ്ട് ചിത്രങ്ങളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് രാജീവ് ഗാന്ധിക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ കുട്ടിക്കാലത്തെ ചിത്രമാണ്.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്യത്തുടനീളമുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുസ്മരിക്കുകയും ഡൽഹിയിലെ 'വീർ ഭൂമി'യിലുള്ള സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നതിരുന്നു.
സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി എന്നിവർ വീർ ഭൂമി സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. പ്രിയങ്ക ഗാന്ധിയുടെ മക്കളായ മിറായ വധ്രയും റൈഹാൻ വധ്രയും ചടങ്ങിൽ പങ്കെടുത്തു. അശോക് ഗെലോട്ട്, പി. ചിദംബരം, ഭൂപീന്ദർ സിംഗ് ഹൂഡ, മുകുൾ വാസ്നിക് എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ചുകൊണ്ട് എക്സിൽ കുറിപ്പ് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

