ജയലളിതയെ രാഷ്ട്രീയത്തിലെത്തിച്ചത് താനാണെന്ന് ശശികല
text_fieldsചെന്നൈ: പന്നീർസെൽവത്തെ രൂക്ഷമായി വിമർശിച്ചും ജയലളിതയോടൊപ്പമുള്ള അനുഭവങ്ങൾ വെളിപ്പെടുത്തിയും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികല രംഗത്ത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ രാഷ്ട്രീയത്തിലെത്തിച്ചത് താനാണെന്ന് ശശികല അവകാശപ്പെട്ടു. എം.ജി.ആറിൻെറ മരണാനന്തര ചടങ്ങുകൾക്കിടെ ജയലളിത പരസ്യമായി അപമാനിച്ചപ്പോൾ അവർക്ക് താങ്ങായി നിന്നത് താനാണെന്നും ശശികല പറഞ്ഞു. എം.ജി.ആറിൻെറ മരണത്തിനു ശേഷം രാഷ്ട്രീയത്തിൽ ചേരരുതെന്ന് ജയലളിതയോട് മൂത്ത സഹോദരി ആവശ്യപ്പെട്ടു. ഇതോടെ എല്ലാം നിർത്തണമെന്നും അവർ പറഞ്ഞു. എം.ജി.ആറിന് വേണ്ടി ജയ പ്രവർത്തിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ ജയലളിതയിൽ വീണ്ടും താത്പര്യമുണ്ടാക്കിയത് താനാണെന്നും ശശികല പറഞ്ഞു.പോയസ് ഗാർഡനിൽ അണികളോട് സംസാരിക്കവെയാണ് ശശികലയുടെ വെളിപ്പെടുത്തലുകൾ.

മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടൻ മുഖ്യമന്ത്രിയാകാൻ പനീർസെൽവം തന്നോട് ആവശ്യപ്പെട്ടു. എന്നാൽ പന്നീർസെൽവത്തോട് മുഖ്യമന്ത്രിയാകാനാണ് താൻ പറഞ്ഞത്. അന്ന് അമ്മക്കാണ് പരിഗണന നൽകിയത്. മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല താൻ. അമ്മ അന്തരിച്ചയുടനെയാണ് പാർട്ടിയെ വിഭജിക്കാനുള്ള ഗൂഢാലോചന താൻ അറിയുന്നത്. ഡി.എം.കെക്കൊപ്പം ചേർന്ന് പന്നീർസെൽവം ചരടുവലിക്കുകയായിരുന്നുവെന്നും പാർട്ടിക്കെതിരെയുള്ള ചരടുവലികൾ പന്നീർസെൽവം നേരത്തേ തുടങ്ങിയിരുന്നുവെന്ന് ശശികല പറഞ്ഞു. കഴിഞ്ഞ 33 വർഷത്തിനിടെ ആയിരം പന്നീർസെൽവങ്ങളെ താൻ കണ്ടിട്ടുണ്ടെന്നും ഭയമില്ലെന്നും ശശികല പറഞ്ഞു. പാർട്ടിയുടെ ഭാവിക്കായാണ് താൻ നില കൊള്ളന്നതെന്നും സത്യം എന്തെന്ന് ജനം തിരിച്ചറിയണമെന്നും ശശികല വ്യക്തമാക്കി.
സർക്കാറുണ്ടാകാൻ വേണ്ടി ജീവൻ വെടിയാൻ തയ്യാറാണെന്ന് ശശികല പറഞ്ഞു. പന്നീർസെൽവവുമായുളള പോരാട്ടത്തിൽ ജനപിന്തുണയിൽ ശശികല ഏറെ പിന്നിലാണ്. സഹതാപ തരംഗം ഉണ്ടാക്കുന്ന തരത്തിലായിരുന്നു ചിന്നമ്മയുടെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
