തമിഴ്നാട്ടില്‍ കൂടുതല്‍ എം.പിമാര്‍ പന്നീര്‍സെല്‍വം പക്ഷത്തേക്ക്
text_fieldsചെന്നൈ: അധികാരത്തര്‍ക്കം രൂക്ഷമായ തമിഴ്നാട്ടില്‍ ശശികലയുടെ പ്രതീക്ഷകള്‍ മറികടന്ന് കൂടുതല്‍ എം.പിമാര്‍ പന്നീര്‍സെല്‍വം പക്ഷത്തേക്ക്. ശശികലയെ അണ്ണാ ഡി.എംകെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പിന്തുണച്ച അഞ്ച് എം.പിമാര്‍കൂടി പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി ഞായറാഴ്ച രംഗത്തത്തെി. ഇതോടെ, കാവല്‍ മുഖ്യമന്ത്രിയായ പന്നീര്‍സെല്‍വത്തിന്‍െറ പാളയത്തിലത്തെിയ എം.പിമാരുടെ എണ്ണം പത്തായി. അതേസമയം, റിസോര്‍ട്ടുകളില്‍ തങ്ങുന്ന എം.എല്‍.എമാര്‍ ശശികലയുമായി വിലപേശലിലാണെന്നും സൂചനയുണ്ട്.ബി. സെങ്കോട്ടുവന്‍ (വെല്ലൂര്‍ ലോക്സഭ മണ്ഡലം), ജയസിങ് ത്യാഗരാജ നാട്ടര്‍ജീ (തൂത്തുക്കുടി), എസ്. രാജേന്ദ്രന്‍ (വില്ലുപുരം), മരുതരാജ (പെരമ്പലൂര്‍), ആര്‍. ലക്ഷ്മണന്‍ (രാജ്യസഭാംഗം) എന്നിവരാണ് ഞായറാഴ്ച പന്നീര്‍സെല്‍വത്തിന് പിന്തുണ നല്‍കിയ എം.പിമാര്‍. രണ്ട് രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നേരത്തെ പിന്തുണ നല്‍കിയിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണെന്ന് കേന്ദ്ര സര്‍ക്കാറിന്‍െറയും ബി.ജെ.പിയുടെയും പേര് വെളിപ്പെടുത്താതെ ശശികല കുറ്റപ്പെടുത്തി.

അതേസമയം, ശശികല ഒരുക്കിയ സുഖസൗകര്യങ്ങളില്‍ താമസിക്കുമ്പോഴും നാല്‍പത് എം.എല്‍.എമാര്‍ പദവിയും പണവും ചോദിച്ച് ശശികലയെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. നിയമസഭാകക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ മുമ്പ് ഈ വിഭാഗം രഹസ്യധാരണയില്‍ എത്തിയിരുന്നു. എന്നാല്‍, കുതിരക്കച്ചവടത്തിലൂടെ ഇവരുടെ പിന്തുണ ഉറപ്പിച്ചെങ്കിലും വിശ്വാസം ഇല്ലാത്തതിനാലാണ് തുടര്‍ച്ചയായ രണ്ടാംദിവസവും എം.എല്‍.എമാരെ കാണാന്‍ ശശികല എത്തിയത്. എം.എല്‍.എമാര്‍ പന്നീര്‍സെല്‍വം പക്ഷവുമായി ബന്ധപ്പെടാതിരിക്കാന്‍ ശക്തമായ സുരക്ഷ ഒരുക്കിയതു വിലപേശല്‍ തടയുന്നതിന്‍െറ ഭാഗമായിരുന്നു. മുമ്പ് പിന്തുണ നല്‍കിയ ആറുപേരൊഴിച്ച് എം.എല്‍.എമാരില്‍ പുതിയതായി ആരും പന്നീര്‍സെല്‍വം പക്ഷത്തേക്ക് എത്തിയിട്ടില്ല. ശശികലയുടെ പക്ഷത്ത് 128 എം.എല്‍.എമാരുണ്ട്. പന്നീര്‍സെല്‍വം പക്ഷത്തെ രാജ്യസഭാംഗം വി.മൈത്രേയന്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് എം.എല്‍.എമാരെ റിസോര്‍ട്ടുകളില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തെ ഭരണ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ വേണമെങ്കില്‍ ഡി.എം.കെ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കരുണാനിധിയുടെ മകള്‍ കനിമൊഴി എം.പി വ്യക്തമാക്കി. ഡി.എം.കെ പ്രവര്‍ത്തക സമിതി ഇന്ന് ചെന്നൈയില്‍ നടക്കും.

മഹാബലിപുരത്തെ റിസോര്‍ട്ടുകളിലേക്ക് പന്നീര്‍സെല്‍വം വരുന്നതായ സൂചനകളത്തെുടര്‍ന്നാണ് ശശികല ഇവിടെ എത്തി എം.എല്‍.എമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. എം.എല്‍.എമാരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലത്തെിച്ച ശശികല അവര്‍ സ്വതന്ത്രരാണെന്ന് പറഞ്ഞു. പക്ഷം പിടിക്കുന്ന ഗവര്‍ണര്‍ക്കെതിരെ എം.എല്‍.എമാരുമായി ചേര്‍ന്ന് ചെന്നൈയില്‍ ധര്‍ണ നടത്താന്‍ ശശികലയുടെ ക്യാമ്പ് ആലോചിക്കുന്നുണ്ട്. ഗവര്‍ണറുടെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന് തമിഴ്നാട് മുന്‍ ഗവര്‍ണര്‍ കെ. റോസയ്യ ഹൈദരാബാദില്‍ പ്രതികരിച്ചു. അതേസമയം, വാര്‍ത്തശേഖരത്തിന് റിസോര്‍ട്ട് പരിസരത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അണ്ണാ ഡി.എം.ക പ്രവര്‍ത്തകര്‍ തടഞ്ഞു. ചെന്നൈ പൊലീസ് വലയത്തിലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ പിന്‍വലിച്ചു. പാര്‍ട്ടിയിലെ പിളര്‍പ്പ് താഴെതട്ടിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഒ.പി.എസിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ ഭാസ്കരന്‍, മുന്‍ മുഖ്യമന്ത്രി ജാനകി രാമചന്ദ്രന്‍െറ അടുത്ത ബന്ധു ദിലീപ് രാമചന്ദ്രന്‍, മുന്‍ മന്ത്രിമാരായ കെ.എ. ജയപാല്‍, പൂനാച്ചി, മുന്‍ ഈറോഡ് മേയര്‍ മല്ലിക, മുന്‍ എം.പിയും എം.എല്‍.എയും നടനുമായ രാമരാജന്‍, നടന്‍ ഭാഗ്യരാജ് എന്നിവര്‍ രംഗത്തത്തെി. മറുചേരിയിലത്തെിയ രാജ്യസഭാ എം.പി ലക്ഷ്മണനെ പാര്‍ട്ടിയുടെ വില്ലുപുരം നോര്‍ത്ത് ജില്ല സെക്രട്ടറി സഥാനത്തുനിന്ന് ശശികല പുറത്താക്കി.
, പകരം മന്ത്രി സി.വി. ഷണ്‍മുഖന് ചുമതല നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
