Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറാത്തകൾക്ക്​ 16...

മറാത്തകൾക്ക്​ 16 ശതമാനം സംവരണം നൽകണമെന്ന്​ ശിപാർശ

text_fields
bookmark_border
Maratha-reservation-23
cancel

മും​ബൈ: മ​റാ​ത്ത സ​മു​ദാ​യ​ത്തെ പി​ന്നാ​ക്ക വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ച്ച്​ 16 ശ​ത​മാ​നം സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ മ​ഹാ​രാ​ഷ്​​ട്ര പി​ന്നാ​ക്ക ക​മീ​ഷ​​െൻറ ശി​പാ​ർ​ശ. റി​ട്ട. ജ​സ്​​റ്റി​സ്​ എം.​ഡി. ഗെ​യ്​​ക്​​വാ​ദി‍​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പി​ന്നാ​ക്ക ക​മീ​ഷ​നാ​ണ് വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സം​വ​ര​ണം ശി​പാ​ർ​ശ ചെ​യ്​​ത​ത്. ഡി​സം​ബ​ർ ഒ​ന്നി​ന്​ മു​ഖ്യ​മ​ന്ത്രി സം​വ​ര​ണം പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. അ​ന്ന്​ ആ​ഘോ​ഷ​ത്തി​ന്​ ഒ​രു​ങ്ങാ​ൻ മു​ഖ്യ​മ​ന്ത്രി ഫ​ട്​​നാ​വി​സ്​ മ​റാ​ത്ത​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു. 2017ലാ​ണ്​ ക​മീ​ഷ​ൻ ചു​മ​ത​ല​​യേ​റ്റ​ത്.

നി​ല​വി​ൽ സം​സ്​​ഥാ​ന​ത്ത്​ 52 ശ​ത​മാ​നം സം​വ​ര​ണ​മു​ണ്ട്. ഇ​തി​ൽ മാ​റ്റം​വ​രു​ത്താ​തെ മ​റാ​ത്ത​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ശി​പാ​ർ​ശ. മു​ൻ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ മ​റാ​ത്ത​ക​ൾ​ക്ക്​ 16 ശ​ത​മാ​ന​വും മു​സ്​​ലിം​ക​ൾ​ക്ക്​ അ​ഞ്ച​ു​ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, മൊ​ത്ത സം​വ​ര​ണ പ​രി​ധി 50 ശ​ത​മാ​ന​മാ​ണെ​ന്ന​ത്​ ​ചൂ​ണ്ടി​ക്കാ​ട്ടി 2014ൽ ​ബോംെ​ബ ഹൈ​കോ​ട​തി അ​ത്​ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. മു​സ്​​ലിം​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സം​വ​ര​ണം നി​ല​നി​ർ​ത്തി​യ കോ​ട​തി തൊ​ഴി​ൽ​രം​ഗ​ത്ത്​​ റ​ദ്ദാ​ക്കി.

മറാത്തകളുടെ സംവരണത്തെ കുറിച്ച്​ പഠിക്കാനയി നിയോഗിച്ച ജസ്​റ്റിസ്​ എം.ഡി ഗെയ്​ക്​വാദി​​​െൻറ നേതൃത്വത്തിലുള്ള സമിതിയാണ്​ ഇക്കാര്യം സർക്കാറിനോട്​ ശിപാർശ ചെയ്​തത്​. മഹാരാഷ്​ട്രയിലെ 30 ശതമാനത്തോളും വരുന്ന മറാത്തകൾ സാമ്പത്തികമായും സാമൂഹികമായ​ും പിന്നാക്കം നിൽക്കുന്നുവെന്നും കമീഷൻ കണ്ടെത്തിയിട്ടുണ്ട്​.

ഒ.ബി.സി വിഭാഗത്തി​​​െൻറ സംവരണത്തിന്​ കോട്ടം വരാത്ത രീതിയിൽ വേണം പുതിയ തീരുമാനം നടപ്പാക്കാനെന്നും സമിതി ശിപാർശ ചെയ്​തിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട് 15 ദിവസത്തിനകം​ മഹാരാഷ്​​്ട്ര ചീഫ്​ സെക്രട്ടറി ഡി.കെ ജെയിനിന്​ കൈമാറും. മഹാരാഷ്​ട്ര സർക്കാറി​​​െൻറ അടുത്ത മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട്​ പരിഗണനക്ക്​ വരും. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ തന്നെ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം സഭയിൽ പാസാക്കാനാകും സർക്കാർ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationmalayalam newsMarathas
News Summary - Panel Recommends 16% Reservation for Marathas-India news
Next Story