'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; രാഷ്ട്രീയപാർട്ടികളിൽ നിന്നും അഭിപ്രായം തേടാൻ തീരുമാനം
text_fieldsന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടു'പ്പിന്റെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആദ്യ യോഗം നടന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വിഷയത്തിൽ രാഷ്ട്രീയപാർട്ടികളിൽ നിന്നും നിയമകമീഷനിൽ നിന്നും അഭിപ്രായം തേടാൻ യോഗം തീരുമാനിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ, മുൻ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ഫിനാൻസ് കമീഷൻ ചെയർമാൻ എൻ.കെ സിങ്, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ വിജിലൻസ് കമീഷണർ സഞ്ജയ് കോത്താരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിനെത്തില്ലെന്ന് ആധിർ രഞ്ജൻ ചൗധരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലോക്സഭ, നിയമസഭ, പഞ്ചായത്ത്, മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് കേന്ദ്രസർക്കാർ രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

