Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈല്‍ ആപ് വരുന്നു; പാന്‍ കാര്‍ഡ് ഇനി മിനിറ്റുകള്‍ക്കകം

text_fields
bookmark_border
മൊബൈല്‍ ആപ് വരുന്നു; പാന്‍ കാര്‍ഡ് ഇനി മിനിറ്റുകള്‍ക്കകം
cancel

ന്യൂഡല്‍ഹി: ആദായ നികുതിദായകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മൊബൈല്‍ ആപ് തയാറാക്കുന്നു. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും മിനിറ്റുകള്‍ക്കുള്ളില്‍ പാന്‍ നമ്പര്‍ ലഭിക്കാനും മൊബൈല്‍ ആപ് വഴി സാധിക്കും.  ആദായ നികുതി  കണക്കാക്കാനും അടക്കാനുമുള്ള സംവിധാനത്തിനൊപ്പം  നികുതി റിട്ടേണ്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനും കഴിയും.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ആദായനികുതി വകുപ്പ് തയാറാക്കുന്ന മൊബൈല്‍ ആപ് പരീക്ഷണ ഘട്ടത്തിലാണ്. ധനമന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കുന്നതോടെ പുറത്തിറക്കും.     കൂടുതല്‍ പേരെ നികുതി നല്‍കുന്നതിന് പ്രേരിപ്പിക്കുന്നതിലേക്കുള്ള നടപടിയുടെ ഭാഗമായാണ്  മൊബൈല്‍ ആപ്. ആധാര്‍ നമ്പറും വിരലടയാളവും ഉപയോഗിച്ചാണ് മൊബൈല്‍ ആപ് വഴി പാന്‍കാര്‍ഡ് നല്‍കുക. ഇ- കെ.വൈ.സി സംവിധാനത്തില്‍ മിനിറ്റുകള്‍ക്കകം വിലാസം, ജനന തീയതി എന്നിവയുടെ ഒത്തുനോക്കല്‍ പൂര്‍ത്തിയാക്കി പാന്‍ നമ്പര്‍ അനുവദിക്കാനാകും.  നിലവില്‍ പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ മൂന്നാഴ്ചയെങ്കിലും കാത്തിരിക്കണം. നിലവില്‍ 25 കോടി പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. വര്‍ഷംതോറും രണ്ടര കോടി പാന്‍ കാര്‍ഡ് അപേക്ഷകള്‍ ലഭിക്കുന്നുമുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pancard -mobile app
Next Story