Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംപയറിനെ...

അംപയറിനെ വിശ്വസമില്ലാതെ എന്തിന്​ കളിക്കാൻ വരുന്നു; കെജ്​രിവാളിനോട്​ മോദി

text_fields
bookmark_border
അംപയറിനെ വിശ്വസമില്ലാതെ എന്തിന്​ കളിക്കാൻ വരുന്നു; കെജ്​രിവാളിനോട്​ മോദി
cancel

പനാജി: ഗോവയിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ ആം ആദ്​മി പാർട്ടി അധ്യക്ഷൻ അരവിന്ദ്​ കെജ്​രിവാളിനെ രൂക്ഷമായി വിമർശിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബ്​, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഒരുമിച്ച്​ നടത്തുന്നതിനായി  പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്​ കമീഷന്​ ​മേൽ സമർദ്ദം ചെലുത്തി എന്ന ആം ആദ്​മിയുടെ ആരോപണത്തിന് എതിരെയായിരുന്നു മോദിയുടെ വിമർശനം. അംപയറിനെ വിശ്വസമില്ലാതെ എന്തിന്​ കളിക്കാൻ വരുന്നു എന്ന്​ കെജ്​രിവാളി​​െൻറ നിലപാടിനെ പരോക്ഷമായി വിമർശിച്ച്​ മോദി ചോദിച്ചു.

ഗോവയിൽ താമര വിരിഞ്ഞാൽ സംസ്ഥാനത്തിന്​ പുരോഗതി ഉണ്ടാവുമെന്നും മോദി പറഞ്ഞു. ഗോവ സർക്കാറും കേന്ദ്ര സർക്കാറും തോളോട്​ തോൾ ചേർന്നാണ്​ പ്രവർത്തിക്കുന്നത്​. ഇതാണ്​ സംസ്ഥാനത്തി​​െൻറ പുരോഗതിക്ക്​ കാരണം. ഗോവയിൽ ബി.ജെ.പിക്ക്​ മികച്ച വിജയം നൽകണമെന്നും മോദി ജനങ്ങളോട്​ അഭ്യർഥിച്ചു. അഴിമതിക്കെതിരായാണ്​ ബി.ജെ.പിയുടെ യുദ്ധം. ഇതി​ൽ ഭയമുള്ളവരാണ്​ ബി.ജെ.പിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മോദി ആരോപിച്ചു. 

​കേന്ദ്ര സർക്കാറി​​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനം ഗോവയിലെ ടൂറിസം മേഖലയെ ബാധിച്ചുവെന്നുള്ള പ്രചാരണം തെറ്റാണ്​. വിദ്യഭ്യാസരംഗത്തും ഭരണരംഗത്തും ഗോവയിലുണ്ടായ പ​ുരോഗതി സംസ്ഥാനത്തി​​െൻറ വികസനത്തെയാണ്​ സൂചിപ്പിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modigoa
News Summary - Panaji: If You Can't Trust Umpire, Why Come to Play, Says Modi on AAP's EC Row
Next Story