പാലോളി റിപ്പോർട്ട്: 80: 20 തർക്കം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: പാലോളി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള ക്ഷേമപദ്ധതികളുടെ 80:20 അനുപാത തർക്കം സുപ്രീംകോടതിയിൽ. ഒരു പിന്നാക്ക സമുദായത്തിന് ഭരണഘടനാനുസൃതമായി ആവിഷ്കരിച്ച പദ്ധതികൾ മനസ്സിലാക്കുന്നതിൽ കേരള ഹൈകോടതിക്ക് പിഴവ് പറ്റിയെന്ന് ബോധിപ്പിച്ചാണ് കേസിൽ കക്ഷിയായിരുന്ന മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജലൻസ് കമീഷൻ' അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്.
എന്നാൽ തങ്ങളെ കേൾക്കാതെ ഇൗ കേസിലെ ഒരു ഹരജിയും തീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സുപ്രീംകോടതിയിൽ തടസ്സ ഹരജി ഫയൽ ചെയ്തു.
അതേസമയം, അപ്പീൽ സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാർ ഇനിയും സുപ്രീംേകാടതിയിൽ എത്തിയിട്ടില്ല. മുസ്ലിം ക്ഷേമ പദ്ധതി ജനസംഖ്യാനുപാതികമായി വീതംവെച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും മുസ്ലിം സംഘടനകൾ സച്ചാർസംരക്ഷണ കമ്മിറ്റി ഉണ്ടാക്കുകയും കൂടി ചെയ്ത പശ്ചാത്തലത്തിലാണ് നിയമയുദ്ധം സുപ്രീംകോടതിയിലെത്തുന്നത്. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആവിഷ്കരിച്ച ക്ഷേമ പദ്ധതികൾ മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കുകൂടി ജനസംഖ്യാനുപാതികമായി വീതിക്കാനുള്ള ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് അഡ്വ. ഹാരിസ് ബീരാന് മുഖേന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. ന്യൂനപക്ഷ അവകാശവും പിന്നാക്ക അവകാശവും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ഹൈകോടതി ഇൗ വിധിയിലൂടെ ചെയ്തിരിക്കുന്നത്.
ഇൗ രണ്ട് അവകാശങ്ങൾ തമ്മിലുള്ള വേർതിരിവിലെ പാകപ്പിഴയാണ് ഹൈകോടതി വിധിയെന്ന് ഹരജിയിൽ പറയുന്നു. പാലോളി കമ്മിറ്റി റിപ്പോർട്ടിലെ പദ്ധതികൾ ന്യൂനപക്ഷങ്ങളുെട ക്ഷേമത്തിനായി ഉണ്ടാക്കിയതല്ല. ഭരണഘടനയുടെ 16ാം അനുഛേദം അനുസരിച്ച് പിന്നാക്ക വിഭാഗങ്ങൾക്കുള്ള പദ്ധതികളാണ്. ഒരു പ്രത്യേക സമുദായത്തിെൻറ പിന്നാക്കാവസ്ഥ പരിശോധിക്കുന്നതിനാണ് സച്ചാർ കമ്മിറ്റിയുണ്ടാക്കിയത്. ഈ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കാനാണ് പാലോളി കമ്മിറ്റിയുണ്ടാക്കിയത്. സച്ചാർ കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളാണ് പാലോളി കമ്മിറ്റി േതടിയത്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ആ പദ്ധതികളിൽനിന്ന് 20 ശതമാനം മറ്റു വിഭാഗങ്ങൾക്ക് കൊടുത്തതുതന്നെ തെറ്റാണ്. പാലോളി കമ്മിറ്റിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളെല്ലാം ഹൈകോടതി റദ്ദാക്കിയിരിക്കുന്നത് അവ ന്യൂനപക്ഷ പദ്ധതികളെന്ന നിലയിലാണ്. തത്വത്തിൽതന്നെ തെറ്റായ ഹൈകോടതി വിധി സ്റ്റേ ചെയ്ത് അതിെൻറ അടിസ്ഥാനത്തിലുള്ള തുടർ നടപടി അസ്ഥിരപ്പെടുത്തണമെന്നും ഹരജിയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

