മോദിയുടെ റാലിസ്ഥലത്ത് പക്കാവട വിറ്റ് വിദ്യാർഥികളുടെ പ്രതിഷേധം
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുത്ത റാലിസ്ഥലത്ത് ബിരുദ മേലങ്കിയണിഞ്ഞ് എത്തിയ കോളജ് വിദ്യാർഥികൾ പക്കാവട വിറ്റ് പ്രതിഷേധിച്ചു. ഇന്ത്യയിൽ പക്കാവട വിൽക്കുന്നവർക്ക് പോലും 200 രൂപ കൂലിയുണ്ടെന്നും അതുകൊണ്ട് അയാളെയും തൊഴിലുള്ളവനായി കണക്കാക്കാമെന്നും ഒരു ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.
അഭ്യസ്തവിദ്യർ തൊഴിലിനുവേണ്ടി അലയുേമ്പാൾ അവരെ അധിക്ഷേപിക്കുന്ന പരാമർശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ആരോപിച്ചാണ് മോദി പക്കാവട, അമിത് ഷാ പക്കാവട, യെദിയൂരപ്പ പക്കാവട എന്നീ പേരുകളിൽ വിദ്യാർഥികൾ പക്കാവട വിറ്റത്. റാലി തുടങ്ങുന്നതിന് മുമ്പ് പൊലീസ് സമരക്കാരെ സ്ഥലത്തുനിന്ന് നീക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
