ദയാഹരജിയിൽ തീരുമാനം വരുംവരെ കുൽഭൂഷെൻറ ശിക്ഷ നടപ്പാക്കില്ല –പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലുള്ള ദയാഹരജിയിൽ തീർപ്പാകുംവരെ കുൽഭൂഷൺ ജാദവിെൻറ വധശിക്ഷ നടപ്പാക്കില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ. ജാദവ് കേസിൽ അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സംബന്ധിച്ച് ഇന്ത്യയിലെ മാധ്യമങ്ങൾ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നെന്ന മുഖവുരയോടെ പുറത്തുവിട്ട പ്രസ്താവനയിലാണ് നഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി വിധി വിജയമാണെന്ന തരത്തിൽ പ്രചാരണം നടത്താൻ ഇന്ത്യൻ സർക്കാർ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. കുൽഭൂഷെൻറ കുറ്റസമ്മതത്തിെൻറ അടിസ്ഥാനത്തിൽ ജനുവരി 23ന് ഇന്ത്യയോട് വിവരങ്ങൾ ആരാഞ്ഞെന്നും അതിന് പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കുൽഭൂഷൺ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഇന്ത്യക്ക് സമർപ്പിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുൽഭൂഷെൻറ കേസ് കൈകാര്യം ചെയ്തതു സംബന്ധിച്ച് പാകിസ്താൻ വിദേശകാര്യ വകുപ്പിനെതിരെ രാജ്യത്ത് വൻ വിമർശനമുയർന്നിരുന്നു. കേസ് കൈകാര്യം ചെയ്ത അറ്റോണി ഖവാർ ഖുറൈഷിക്കും പഴികേൾക്കേണ്ടിവന്നു.ഇന്ത്യൻ ചാരനെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാകിസ്താൻ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. എന്നാൽ, ഇറാനിൽനിന്ന് പാകിസ്താൻ തട്ടിക്കൊണ്ടുപോയി കേസിൽ കുടുക്കുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
