Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകു​ൽ​ഭൂ​ഷ​ൺ...

കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​െൻറ മാ​താ​വി​ന്​  പാ​കി​സ്​​താ​ൻ വി​സ ന​ൽ​കി​യേ​ക്കും

text_fields
bookmark_border
കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​െൻറ മാ​താ​വി​ന്​  പാ​കി​സ്​​താ​ൻ വി​സ ന​ൽ​കി​യേ​ക്കും
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: രാ​ജ്യ​േ​​ദ്രാ​ഹ​ക്കു​റ്റം ചു​മ​ത്തി  സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച മു​ൻ നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​​നെ കാ​ണാ​ൻ മാ​താ​വ്​ ന​ൽ​കി​യ വി​സ അ​പേ​ക്ഷ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ പാ​കി​സ്​​താ​ൻ. മ​ക​നെ കാ​ണാ​ൻ അ​വ​ന്തി​ക ജാ​ദ​വി​ന്​ വി​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ പാ​കി​സ്​​താ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​െൻറ വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്​​ടാ​വ്​ സ​ർ​താ​ജ്​ അ​സീ​സി​ന്​ ക​ത്തെ​ഴു​തി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ അ​റി​യി​ച്ചി​രു​ന്നു. ക​ത്തി​നെ കു​റി​ച്ച്​ അ​സീ​സ്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സു​ഷ​മ പ​റ​ഞ്ഞി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ്​ പാ​കി​സ്​​താ​​െൻറ പ്ര​തി​ക​ര​ണം. 

എ​ന്നാ​ൽ, വി​സ ന​ൽ​കു​ന്ന​ത്​ ന​യ​ത​ന്ത്ര​ച​ട്ട​ങ്ങ​ൾ​ക്ക്​ എ​തി​രാ​ണെ​ന്ന്​ അ​സീ​സ്​ നി​ർ​ദേ​ശി​ച്ച​താ​യി പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ന​ഫീ​സ്​ സ​ക​രി​യ്യ ചൂ​ണ്ടി​ക്കാ​ട്ടി.
 അ​ർ​ബു​ദം ബാ​ധി​ച്ച പാ​ക്​ സ്വ​ദേ​ശി​ക്ക്​ ചി​കി​ത്സ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ക​യാ​ണെ​ന്ന്​ സ​ക​രി​യ്യ ആ​രോ​പി​ച്ചു. 
ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച​ത്. ജാ​ദ​വി​ന്​ ന​യ​ത​ന്ത്ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം പാ​കി​സ്​​താ​ൻ ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി പാ​കി​സ്​​താ​ൻ വി​യ​ന ഉ​ട​മ്പ​ടി ലം​ഘി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ കു​റ്റ​പ്പെ​ടു​ത്തി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaSushma SwarajpakisthanKulbhushan Jadhavmalayalam newsIndia News
News Summary - pakisthan Considering giving Jadhav's mother visa on India's request
Next Story