പാകിസ്താനിൽ വ്യോമസേന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ഭീകരരെ വധിച്ചെന്ന് പാക് സേന
text_fieldsലാഹോർ: പാകിസ്താനിൽ മിയാവാലിയിൽ വ്യോമസേന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചുവെന്ന് പാക് വ്യോമസേന അറിയിച്ചു. അഞ്ച് മുതൽ ആറ് പേരടങ്ങുന്ന സായുധ സംഘമാണ് ശനിയാഴ്ച രാവിലെ ആക്രമണം നടത്തിയത്.
ഭീകരരെത്തി വെടിവെക്കുകയായിരുന്നുവെന്നും തുടർന്ന് സേന നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നും പാകിസ്താൻ വ്യോമസേന അറിയിച്ചു. പാക് സേനയുടെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടർന്ന് ഭീകരർക്ക് വ്യോമതാവളത്തിലേക്ക് കടക്കാൻ സാധിച്ചില്ല.
ഭീകരാക്രമണത്തിൽ എയർബേസിലുണ്ടായിരുന്ന മൂന്ന് വിമാനങ്ങൾക്ക് ചെറിയ കേടുപാട് പറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഭീകരരെ പൂർണമായും വ്യോമസേന കേന്ദ്രത്തിൽ നിന്നും തുരത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പാക് സൈന്യത്തിന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. പാക് ഭീകരസംഘടനയായ തെഹരിക്-ഇ -ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

