Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനികൾ...

പാകിസ്​താനികൾ ഇന്ത്യക്കാരേക്കാൾ സന്തോഷവാൻമാർ

text_fields
bookmark_border
പാകിസ്​താനികൾ ഇന്ത്യക്കാരേക്കാൾ സന്തോഷവാൻമാർ
cancel

ന്യൂഡൽഹി: ലോകത്ത്​ സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 133ാം സ്​ഥാനത്ത്​. തീവ്രവാദികൾ വിഹരിക്കുന്ന രാജ്യമെന്ന പേരുള്ള പാകിസ്​താനും ദരിദ്ര രാജ്യമായ നേപ്പാളിനും പിറകിലാണ്​ ഇന്ത്യയുടെ സ്​ഥാനം. 

156 രാജ്യങ്ങളിൽ കഴിഞ്ഞ തവണ 122ാം സ്​ഥാനത്തായിരുന്നു ഇന്ത്യ. അന്താരാഷ്​ട്ര സന്തോഷ ദിനമായ മാർച്ച്​ 20ന്​ മുന്നോടിയായി എല്ലാവർഷവും തയാറാക്കുന്ന പട്ടികയിലാണ്​ വിവരമുള്ളത്​​. 

എട്ട്​ സാർക്​ രാജ്യങ്ങളിൽ പാകിസ്​താൻ 75, ഭൂട്ടാൻ 97, നേപ്പാൾ 101, ബംഗ്ലാദേശ്​ 115, ശ്രീലങ്ക 116 എന്നിങ്ങനെയാണ്​ ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ സ്​ഥാനങ്ങൾ. 

happiest-country

ലോകത്ത്​ ഫിൻലാൻറാണ്​ ഏറ്റവും സന്തോഷമുള്ള രാജ്യം. നോർവെയും ഡെൻമാർക്കും ​െഎസ്​ലാൻറും സ്വിറ്റ്​സർലാൻറുമാണ്​ തുടർന്നുള്ള സ്​ഥാനങ്ങൾ നേടിയിരിക്കുന്നത്​. കഴിഞ്ഞ വർഷം ഫിൻലാൻറ്​ അഞ്ചാം സ്​ഥാനത്തും നോർവെ ഒന്നാം സ്​ഥാനത്തുമായിരുന്നു. 

കിഴിഞ്ഞ വർഷം 14ാം സ്​ഥാനത്തായിരുന്ന അമേരിക്കക്ക്​ ഇത്തവണ 18ാം സ്​ഥാനമാണ്​ ലഭിച്ചത്​. ബ്രിട്ടൻ 19ഉം യു.എ.ഇ 20ഉം സ്​ഥാനത്താണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finlandmalayalam newsWorld Happiest DayHappiest Country
News Summary - Pakistanis happier than Indians
Next Story