Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരേഖകളില്ലാതെ കഴിഞ്ഞ...

രേഖകളില്ലാതെ കഴിഞ്ഞ പാകിസ്​താനി യുവതി അറസ്​റ്റിൽ

text_fields
bookmark_border
Delhi Police Arrests 11 In ₹ 150 Crore Mobile App Fraud Case
cancel

ബംഗളൂരു: ഉത്തരകന്നട ഭട്​കലിൽ ഒൗദ്യോഗിക രേഖകളില്ലാതെ കഴിയുകയായിരുന്ന പാകിസ്​താൻ യുവതി അറസ്​റ്റിൽ. ഭട്​കൽ നവായത്ത്​ കോളനിയിലെ മുഹ്​യുദ്ദീൻ റുഖുദ്ദീ​െൻറ ഭാര്യ ഖദീജ മെഹ്​റിൻ (33) ആണ്​ പിടിയിലായത്​.

2014ൽ ദുബൈയിൽവെച്ച്​ ഇരുവരും വിവാഹിതരായിരുന്നു. തുടർന്ന്​ 2015ൽ ഭർത്താവിനൊപ്പം യുവതി ടൂറിസ്​റ്റ്​ വിസയിൽ ഇന്ത്യയിലേക്ക്​ കടക്കുകയായിരുന്നെന്ന്​ ഉത്തരകന്നട എസ്​.പി ശിവപ്രകാശ്​ ദേവരാജു പറഞ്ഞു. ദമ്പതികൾക്ക്​ മൂന്നു മക്കളുണ്ട്​.

വ്യാജരേഖകൾ ഹാജരാക്കി ആധാർ കാർഡ്​, റേഷൻ കാർഡ്​, പാൻ കാർഡ്​ അടക്കമുള്ളവ യുവതി നേടിയതായി ക​ണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന്​ പൊലീസ്​ പരിശോധന നടത്തുകയായിരുന്നു. ഫോറിനേഴ്​സ്​ ആക്​ട്​ പ്രകാരം കേസെടുത്ത്​ യുവതി​യെ മജിസ്​ട്രേറ്റിന്​ മുന്നിൽ ഹാജരാക്കി റിമാൻറ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistani girlBhatkal
News Summary - Pakistani woman arrested without documents
Next Story