Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ പാക്​...

അതിർത്തിയിൽ പാക്​ പ്രകോപനം തുടരുന്നു: തിരിച്ചടിക്കാൻ കേന്ദ്ര നിർദേശം

text_fields
bookmark_border
അതിർത്തിയിൽ പാക്​ പ്രകോപനം തുടരുന്നു: തിരിച്ചടിക്കാൻ കേന്ദ്ര നിർദേശം
cancel

ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. കശ്​മീരി​ലെ വിവിധ മേഖലകളിൽ പാക്​ സൈന്യം  വെടിവെപ്പും ഷെല്ലാക്രമണവും ഇന്നും തുടരുകയാണ്​. പുലൻവാല, സുന്ദർബനി, നൗഷേര സെക്​ടറിൽ വെള്ളിയാഴ്​ച പുലർച്ചെ ഷെല്ലാക്രമണമുണ്ടായി.
മെന്ദാർ, കെ.ജി സെക്​ടറുകളിലെ വെടിവെപ്പ്​ വ്യാഴാഴ്​ച രാത്രി ഒമ്പതുമണിയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ്​ പാക്​ സേന പിന്മാറിയത്​. എന്നാൽ വെള്ളിയാഴ്​ച പുലർച്ചെ അഞ്ചുമണിയോടെ അതിർത്തിയിൽ പല സൈനിക പോസ്​റ്റുകൾക്ക്​ നേരെയായി ഷെല്ലാക്രമണവും വെടിവെപ്പും വീണ്ടും തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ പൻസാർ മേഖലയിൽ പെൺകുട്ടി ഉൾപ്പെടെ രണ്ടുപേർക്കും മൻയാരിയിൽ ഒരാൾക്കും പരിക്കേറ്റിരുന്നു.

പാക്​ സൈന്യം  120 mm മോട്ടാർ, ഒാ​േട്ടാമാറ്റിക്​സ്​ തുടങ്ങിയ ചെറിയ ആയുധങ്ങളുമായാണ്​ ആക്രമണം നടത്തുന്നതെന്നും ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകുന്നുണ്ടെന്നും  പ്രതിരോധ വക്താവ്​ ലഫ്​.കേണൽ മനീഷ്​ മേത്ത പറഞ്ഞു.

തിരിച്ചടി ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ബി.എസ്.എഫിന് നിര്‍ദേശം നല്‍കി. വെള്ളിയാഴ്​ച പുലർച്ചെ 24 ബി എസ്​ എഫ്​ പോസ്​റ്റുകൾക്കെതിരെ ആക്രമണമുണ്ടായതായാണ്​ റിപ്പോർട്ട്​.
കശ്​മീർ അതിർത്തി മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LoCpak shell attack
News Summary - Pakistani troops resume heavy mortar shelling at LoC
Next Story