Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ടു പേരെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ടു പേരെ സുരക്ഷാസേന വധിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ചക്തരാസ് കാൻഡി മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ല​ശ്​​ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള പാകിസ്താൻ സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

സോപോറിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ല​ശ്​​ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള ലാഹോർ സ്വദേശി ഹൻസല്ലയെ സുരക്ഷാസേന വധിച്ചിരുന്നു. സലൂറ മേഖലയിലെ പാനിപോറ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും മാഗസിനുകളും കണ്ടെത്തിയതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. മേഖലയിൽ ഭീകരർക്കായി സംയുക്തസേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristEncounter
News Summary - Pakistani terrorist killed in encounter in J&K's Sopore
Next Story