ജയ്പൂർ ജയിലിൽ പാക് തടവുകാരനെ സഹതടവുകാർ കൊലപ്പെടുത്തി
text_fieldsജയ്പുർ: ജയ്പുർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന പാക്പൗരൻ സഹതടവുകാരുമായുണ ്ടായ സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. പാകിസ്താനിലെ സിയാൽകോട്ട് സ്വദേശിയായ ശകൂറു ല്ലയാണ് (50) അടിപിടിക്കിടെ തലക്ക് കല്ലുകൊണ്ട് ഇടിയേറ്റു മരിച്ചത്.
ഭീകരപ്രവർത്തനകുറ്റത്തിന് 2011 മുതൽ ഇയാൾ ജീവപര്യന്തം തടവ് അനുഭവിച്ചുവരുകയാണ്. പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരുന്നത്. കൊലയുടെ വിവരമറിഞ്ഞ് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം ജയിൽ വളപ്പിൽതന്നെ കോടതി മേൽനോട്ടത്തിൽ നടക്കുമെന്ന് ജയിൽ ഇൻസ്പെക്ടർ ജനറൽ രൂപീന്ദർ സിങ് പറഞ്ഞു.വിഷയം ജുഡീഷ്യൽ മജിസ്ട്രേറ്റും പൊലീസും അന്വേഷിക്കുമെന്ന് രാജസ്ഥാൻ പൊലീസ് ഡി.ജി.പി കപിൽ ഗാർഗ് പറഞ്ഞു.
അതിനിടെ, സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ പാകിസ്താൻ, ഇന്ത്യയുടെ പ്രതികരണം ആവശ്യപ്പെട്ടു. പുൽവാമ സംഭവത്തോടനുബന്ധിച്ച് ഒരു കൂട്ടം തടവുകാർ ശകൂറുല്ലയെ സംഘംചേർന്ന് മർദിച്ചുകൊല്ലുകയായിരുന്നുവെന്ന് പാകിസ്താൻ വിദേശകാര്യ ഒാഫിസർ ആരോപിച്ചു. ക്രൂരമായ കൊലപാതകത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളെക്കുറിച്ച് പാകിസ്താന് കടുത്ത ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് ന്യൂഡൽഹിയിലെ പാക് ഹൈകമീഷണർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പാക് തടവുകാർക്ക് മതിയായ സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
