Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയത മറച്ചു വെച്ച്...

ദേശീയത മറച്ചു വെച്ച് റേഷൻ കാർഡും വോട്ടർ ഐ.ഡിയും നേടി; ബംഗളൂരുവിൽ പാകിസ്താൻ പൗരയെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ദേശീയത മറച്ചു വെച്ച് റേഷൻ കാർഡും വോട്ടർ ഐ.ഡിയും നേടി; ബംഗളൂരുവിൽ പാകിസ്താൻ പൗരയെ അറസ്റ്റ് ചെയ്തു
cancel

ബംഗളൂരു: ഇന്ത്യൻ പൗരന്റെ ഭാര്യയും രാജ്യത്ത് പൗരത്വമുള്ള മൂന്ന് കുട്ടികളുടെ മാതാവുമായ മുസ്‌ലിം സ്ത്രീയെ കർണാടക പൊലീസ് ചിക്കബല്ലപുര ജില്ലയിൽ അറസ്റ്റ് ചെയ്തു. യു.എ. ഇയിൽ ജോലി ചെയ്യുന്ന കർണാടക ബാഗേപള്ളി സ്വദേശി മുഹമ്മദ് അയൂബിന്റെ ഭാര്യ ഫറാ നാസ്, അവരുടെ പാകിസ്താനിൽ ജനിച്ച മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. അവരുടെ ദേശീയതയെക്കുറിച്ചുള്ള വസ്തുതകൾ മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും നേടിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് ചിക്കബല്ലാപുർ പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സി പറഞ്ഞു.

പ്രതികളായ ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഹമ്മദ് അയൂബ് ഖാൻ യുഎഇയിൽ വെച്ചാണ് പാകിസ്താൻ പൗരയായ ഫറാ നാസിനെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്, അവരിൽ മുഹമ്മദ് ഫർദീൻ പാകിസ്താനിൽ ജനിച്ചു. ഫറാ നാസും മുഹമ്മദ് ഫർദീനും പാകിസ്ഥാൻ പൗരന്മാരാണെന്നും മുഹമ്മദ് അയൂബ് ഖാനും ദമ്പതികളുടെ മറ്റ് മൂന്ന് കുട്ടികളും ഇന്ത്യൻ പൗരന്മാരാണെന്നും എസ്പി പറഞ്ഞു. കുടുംബം നിലവിൽ ബാഗെപള്ളിയിലാണ് താമസിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ രേഖകൾ പരിശോധിച്ച് റേഷൻ കാർഡ് റദ്ദാക്കിയതായി എസ്പി പറഞ്ഞു.

ദേശീയതയെക്കുറിച്ചുള്ള വസ്തുതകൾ മറച്ചുവെച്ചാണ് ഇത് നേടിയത്. വോട്ടർ തിരിച്ചറിയൽ കാർഡും റദ്ദാക്കിയിട്ടുണ്ട്. ബാഗേപ്പള്ളി തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pak Nationalityarrestedfake identitymetronews
News Summary - Pakistani national arrested in Bengaluru for obtaining ration card and voter ID by hiding nationality
Next Story