ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്; ലക്ഷ്യം അഭയം
text_fieldsഅമൃത്സർ: പൗരത്വ ഭേദഗതി നിയമത്തിൻെറ പശ്ചാത്തലത്തിൽ വാഗാ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുന്ന പാക് ഹി ന്ദു കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നു. ഇന്ത്യയിൽ അഭയം തേടലാണ് ഇവരിൽ ഭൂരിപക്ഷത്തിൻെറയും ലക്ഷ്യമെന്നാണ് റിപ ്പോർട്ട്.
തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 50 പാകിസ്താനി ഹിന്ദു കുടും ബങ്ങളിലെ 200ലധികം പേരാണ്. സന്ദര്‍ശക വിസയിൽ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തിൽ കഴിഞ്ഞമാസം മുതല്‍ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാ ണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനുമാണ് എത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും വലിയ ലഗേജുകളാണ് പലരുടെയും പക്കലുള്ളത്.
ഇന്ത്യയിൽ അഭയം തേടലാണ് തങ്ങളുടെ ലക്ഷ്യമെന്ന സൂചനയും പലരും പങ്കുവെച്ചു. ‘ഹരിദ്വാറിലെ തീർഥാടനത്തിന് ശേഷം ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കണം. ഇന്ത്യയിൽ താമസിക്കണമെന്നാണ് ആഗ്രഹം’ -പാകിസ്താനിൽ നിന്നെത്തിയ ലക്ഷ്മൺ ദാസ് പറഞ്ഞു. ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങള്‍ക്ക് പാകിസ്താനില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. ഞങ്ങളുടെ പെൺമക്കളാകട്ടെ, എപ്പോള്‍ വേണമെങ്കിലും തട്ടിക്കൊണ്ടുപോയേക്കാം എന്ന ഭീതിയിലാണ്. പോലീസ് ഇതെല്ലാം നിശബ്ദരായി നോക്കിനില്‍ക്കുകയേ ഉള്ളൂ. ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് പാകിസ്താനിലെ വടക്കുപടിഞ്ഞാറ് മേഖലയിലൂടെ സ്വതന്ത്രരായി നടക്കാന്‍ പോലും സാധിക്കില്ല. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പാകിസ്താനില്‍ പതിവാണ്. മതമൗലികവാദികള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യവുമില്ല’ -സംഘത്തിലുള്ള ഒരു സ്ത്രീ പറഞ്ഞു.

പാകിസ്താനിൽ നിന്നെത്തുന്ന നാലു കുടുംബങ്ങളെ സ്വീകരിക്കുന്നതിന് അകാലിദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറുമായ മഞ്ചിന്ദര്‍ സിങ് സിര്‍സയും അതിര്‍ത്തിയിലുണ്ടായിരുന്നു. ‘തങ്ങളുടെ ജീവിതവും മതപരമായ വിശ്വാസവും സംരക്ഷിക്കാനായി പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ് ഇവർ. ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇവർക്ക് സാധ്യമായത്ര വേഗത്തിൽ പൗരത്വം നൽകാൻ അഭ്യർഥിക്കും’- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
