പാക് പൗരൻ പിടിയിൽ; നൂപുർ ശർമയെ വധിക്കാനെത്തിയതെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: പ്രവാചകനിന്ദ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ വധിക്കാൻ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ അതിർത്തി രക്ഷസേന (ബി.എസ്.എഫ്) അറസ്റ്റ് ചെയ്തു.
പാക് പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ല സ്വദേശി റിസ്വാൻ അഷ്റഫ് എന്ന 24 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച രാജസ്ഥാനിൽ ശ്രീഗംഗനഗർ സെക്ടറിൽ ഇന്ത്യ- പാകിസ്താൻ അതിർത്തി വേലിക്കടുത്ത് നിന്ന് സുരക്ഷ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കൈയിൽ നിന്ന് കഠാരയുൾപ്പെടെ കണ്ടെത്തി.
തുടക്കത്തിൽ അജ്മീർ ദർഗ സന്ദർശിക്കാൻ വന്നതാണെന്ന് പറഞ്ഞെങ്കിലും പിന്നീട് നൂപുർ ശർമയെ വധിക്കാനും ലക്ഷ്യമിട്ടിരുന്നതായി സമ്മതിക്കുകയായിരുന്നുവെന്ന് ശ്രീഗംഗ നഗർ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

