Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pakistani Boat
cancel
Homechevron_rightNewschevron_rightIndiachevron_rightസമുദ്രാതിർത്തി ലംഘിച്ച...

സമുദ്രാതിർത്തി ലംഘിച്ച പാക് ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി; പത്തുപേർ കസ്റ്റഡിയിൽ

text_fields
bookmark_border

അഹ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 പാക് പൗരന്മാരെ കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് ​കണ്ടെത്തുന്നത്. 'യാസീൻ' എന്ന പേരുള്ള പാക് ബോട്ടാണ് പിടികൂടിയത്.

ഇന്ത്യൻ സമുദ്രാതിർത്തിയുടെ 6-7 മൈൽ ഉള്ളിലാണ് പാകിസ്താൻ ബോട്ട് ക​ണ്ടെത്തിയത്. ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും കോസ്റ്റ് ​ഗാർഡ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. രണ്ട് ടൺ മത്സ്യവും 600 ലിറ്റർ ഇന്ധനവും ബോട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്യലിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ട് വരുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratPakistanboat
News Summary - Pakistani boat with 10 crew members apprehended off Gujarat coast
Next Story