Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഴ്​ വർഷത്തിന്​ ശേഷം...

ഏഴ്​ വർഷത്തിന്​ ശേഷം പാകിസ്​താൻ ഇന്ത്യയുടെ ഭാഗമാവും -ആർ.എസ്​.എസ്​ നേതാവ്​

text_fields
bookmark_border
RSS-leader-Indresh-Kumar
cancel

ന്യൂഡൽഹി: 2025 ന് ശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ്. ആര്‍.എസ്.എസി​​െൻറ ദേശ ീയ എക്സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ്​ പ്രസ്​താവന നടത്തിയത്​. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട്​ ഒരു പ രിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്​.

''നിങ്ങള്‍ ഇത് എഴുതി വെച്ചോ... അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകും. നിങ്ങള്‍ക്ക് ലാഹോറിലോ കറാച്ചിയിലോ റാവല്‍പിണ്ടിയിലോ സിയാൽകോട്ടിലോ വീട് വാങ്ങാനോ കച്ചവടം ചെയ്യാനോ കഴിഞ്ഞേക്കും. 1947 ന് മുമ്പ് പാകിസ്താന്‍ ഉണ്ടായിരുന്നില്ല. 1945 ന് മുമ്പ് ഹിന്ദുസ്ഥാ​​െൻറ ഭാഗമായിരുന്നു ഇത്. 2025 ന് ശേഷം പാകിസ്താന്‍ ഹിന്ദുസ്ഥാ​​െൻറ ഭാഗമാകും. ഇനിയങ്ങോട്ട് അഖണ്ഡ ഭാരതം രൂപീകരിക്കുമെന്നും'' ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ആദ്യമായാണ് രാജ്യം ഭരിച്ച സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്​. സൈന്യം രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പം പ്രവര്‍ത്തിച്ചതി​​െൻറ ഫലമാണത്​. ലാഹോറില്‍ വീട് വച്ച് താമസിക്കാനുള്ള സൗകര്യവും കൈലാസ മാനസസരോവറില്‍ പോകാന്‍ ചൈനയുടെ അനുമതി ആവശ്യമില്ലാതെ വരുന്ന കാലവും നമുക്ക്​ സ്വപ്നം കാണാമെന്നും ഇന്ദ്രേഷ് പറഞ്ഞു.

ഇന്ത്യയുടെ താൽപര്യങ്ങൾക്ക്​ അനുസരിച്ചുള്ള സർക്കാരാണ്​ ബംഗ്ലാദേശിലുള്ളത്​. ഇതിലൂടെ യൂറോപ്യൺ യൂണിയൻ പോലുള്ള അഖണ്ഡ ഭാരതം നമുക്ക്​ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും ആർ.എസ്​.എസ്​ നേതാവ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskashmirindresh kumarRSS leader
News Summary - Pakistan will be part of India after 2025-india news
Next Story