Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെ​ടി​നി​ർ​ത്ത​ൽ ...

വെ​ടി​നി​ർ​ത്ത​ൽ  ലം​ഘി​ച്ച്​ വീ​ണ്ടും  പാ​കി​സ്​​താ​ൻ

text_fields
bookmark_border
വെ​ടി​നി​ർ​ത്ത​ൽ  ലം​ഘി​ച്ച്​ വീ​ണ്ടും  പാ​കി​സ്​​താ​ൻ
cancel

ജമ്മു: കശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയിലാണ്  വെടിവെപ്പും മോർട്ടാർ വർഷവും നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഇന്ത്യൻ പോസ്റ്റുകളിലേക്ക് ആക്രമണം നടത്തിയതെന്ന്  കരസേന വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വക്താവ് പറഞ്ഞു. ദിഗ്വാർ മേഖലയിലെ കടുത്ത മോർട്ടാർ വർഷം പ്രേദശവാസികളെ ആശങ്കയിലാക്കി. ഇവിടെ കഴിഞ്ഞദിവസം നായ്ബ് സുബേദാറായ സനയായ്മ സോം കൊല്ലപ്പെട്ടിരുന്നു. രജൗരിയിലും പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തി. ഇവിടെയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.  കഴിഞ്ഞമാസം പൂഞ്ചിൽ നാലുവട്ടം പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരുന്നു.
 

Show Full Article
TAGS:India Pakistan poonch Rajouri 
News Summary - Pakistan violates ceasefire in Poonch, Rajouri districts of JK
Next Story