Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൂഞ്ചിൽ വീണ്ടും പാകിസ്താെൻറ വെടിനിർത്തൽ ലംഘനം
text_fieldsbookmark_border
പൂഞ്ച്: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്താെൻറ വെടിനിർത്തൽ കരാർ ലംഘനം. രാവിലെ 6.30ഓടെയാണ് മേഖലയിൽ പാകിസ്താൻ വെടിയുതിർക്കാൻ തുടങ്ങിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
തിങ്കളാള്ച രാവിലെ പൂഞ്ചിലെ ഖാരി കർമര മേഖലയിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. കുപ്വാര, ബാരാമുല്ല മേഖലകളിൽ പാകിസ്താൻ വെടിനിർത്തൽ ലംഘനം തുടരുകയാണ്. ഞായറാഴ്ച രാത്രി വെടിനിർത്തൽ ലംഘനമുണ്ടായതിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചിരുന്നു.
ഷോപിയാൻ ജില്ലയിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയും പൊലീസും ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ തന്നെ റെബൻ മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചിരുന്നു.
Next Story
