Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂഞ്ചിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ ലംഘനം

text_fields
bookmark_border
poonch-border
cancel

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണരേഖയിൽ കിർനി, ദെഗ് വാർ സെക്ടറുകളിലാണ് പാക് സേന പ്രകോപനം കൂടാതെ വെടിവെപ്പ് നടത്തിയത്. 

രാവിലെ ഒമ്പതരയോടെ ചെറിയ ആയുധങ്ങളും മോർട്ടാറും ഉപയോഗിച്ച് വെടിവെപ്പും ഷെല്ലിങ്ങും നടത്തുകയായിരുന്നു. ഇതേതുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. 

തിങ്കളാഴ്ച പൂഞ്ചിലെ ഗുൽപൂരിലും ചൊവ്വാഴ്ച പൂഞ്ചിലെ ബാലാകോട്ടിലും പാക് സേന പ്രകോപനം കൂടാതെ വെടിവെപ്പ് നടത്തിയിരുന്നു.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan violates ceasefire in J-K's Poonch district-India News
Next Story