പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലാണ് പാകിസ്താൻ സേന ഇന്ത്യൻ പ്രദേശത്ത് വെടിവെപ്പ് നടത്തിയത്.
ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാക് വെടിവെപ്പിന് പിന്നാലെ അതിർത്തിരക്ഷാസേന ശക്തമായി തിരിച്ചടിച്ചു.
യാതൊരു പ്രകോപനവും കൂടാതെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് കരസേന അറിയിച്ചു.