Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂഞ്ചിലെ മൂന്ന്...

പൂഞ്ചിലെ മൂന്ന് സെക്ടറുകളിൽ പാക് വെടിവെപ്പ്; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

text_fields
bookmark_border
പൂഞ്ചിലെ മൂന്ന് സെക്ടറുകളിൽ പാക് വെടിവെപ്പ്; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
cancel

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂർ, കിർണി, ദേഗ് വാർ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്.

രാവിലെ 9.15ന് നിയന്ത്രണ രേഖയിലാണ് ചെറിയ ആയുധങ്ങളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് പാക് ആക്രമണമെന്ന് കരസേന അറിയിച്ചു. പാക് വെടിവെപ്പിന് പിന്നാലെ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് വ്യക്തമാക്കി.

ആഗസ്റ്റ് 28ന് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സേന ഇന്ത്യൻ പ്രദേശത്തേക്ക് വെടിവെപ്പ് നടത്തിയിരുന്നു.

Show Full Article
TAGS:ceasefire violation Pakistan india 
Next Story