പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ പാകിസ്താൻ സേന വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ദേഗ് വാർ, മാൾട്ടി സെക്ടറുകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.
വ്യാഴാഴ്ച അർധ രാത്രിയിലാണ് ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും ആരംഭിച്ചത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ അതിർത്തിരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ ജമ്മു കശ്മീരിലെ നൗഷാര സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.