അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ പാകിസ്താൻ ആവശ്യപ്പെെട്ടന്ന് മോദി
text_fieldsപാലൻപുർ: ഗുജറാത്തിലെ ഭരണവിരുദ്ധവികാരം പ്രതിരോധിക്കാൻ മുസ്ലിംവിരുദ്ധ വികാരം ആളിക്കത്തിച്ച് ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിനെ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ പിന്തുണെച്ചന്ന് ബി.ജെ.പി റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചു. പാകിസ്താനോട് അതിരിടുന്ന ബനസ്കന്ത ജില്ലയിെല പാലൻപുരിൽ നടത്തിയ ആരോപണം സാനന്ദിലും അദ്ദേഹംവർത്തിച്ചു.
അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്താൻ കരസേന മുൻ മേധാവി അർശദ് റഫീഖ് ആവശ്യപ്പെെട്ടന്നാണ് മോദിയുടെ ആരോപണം. ഇത് ആശങ്കപ്പെടേണ്ട കാര്യമാണെന്നും ഇന്ത്യയുടെ പരമാധികാരവും സ്വാഭിമാനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും മോദി പറഞ്ഞു. തെൻറ ആരോപണത്തിന് ബലം നൽകാനെന്ന വിധം മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി റിപ്പബ്ലിക് ടി.വിയിൽ നൽകിയ വാർത്ത മാധ്യമറിപ്പോർട്ടുകളെന്ന് പറഞ്ഞ് പ്രധാനമന്ത്രി ഉദ്ധരിച്ചു. പാകിസ്താൻ എന്തുകൊണ്ടാണ് അഹ്മദ് പേട്ടലിനെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുന്നതെന്നും മോദി ചോദിച്ചു.
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നയതന്ത്രപ്രതിനിധി മണിശങ്കർ അയ്യരുടെ ഡൽഹിയിലെ വീട്ടിൽ ഇന്ത്യയിലെ പാകിസ്താൻ ഹൈകമീഷണർ, പാക് മുൻ വിദേശമന്ത്രി എന്നിവർ നടത്തിയ മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ മുൻ ഉപരാഷ്്ട്രപതി ഹാമിദ് അൻസാരിയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും പെങ്കടുത്തെന്ന് മോദി പറഞ്ഞു. തൊട്ടുപിറ്റേന്നാണ് മണിശങ്കർ അയ്യർ തന്നെ ‘തരംതാണവൻ’ എന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു. എന്തിനാണ് രഹസ്യയോഗം നടത്തിയതെന്നും എന്തുകൊണ്ടാണ് ഇന്ത്യൻ ഉേദ്യാഗസ്ഥരെ അതിേലക്ക് വിളിക്കാതിരുന്നതെന്നും ചോദിച്ച മോദി, രഹസ്യയോഗത്തിൽ നടന്നത് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
അഹ്മദ് പേട്ടലിനെ മുഖ്യമന്ത്രിയാക്കാൻ എല്ലാ മുസ്ലിംകളും കോൺഗ്രസിന് വോട്ടുചെയ്യണമെന്ന് രാഹുലിെൻറയും അഹ്മദ് പേട്ടലിെൻറയും ചിത്രം വെച്ച് േപാസ്റ്ററുകളിറക്കിയത് ബി.ജെ.പി ഉന്നതനേതൃത്വത്തിെൻറ അറിവോടെയാണെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഗുജറാത്തികൾക്കിടയിൽ വർഗീയധ്രുവീകരണമുണ്ടാക്കാനാണ് പോസ്റ്ററുകൾ ഇറക്കിയതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ഉർദുവിൽ മുഖ്യമന്ത്രിക്ക് ‘വസീറേ അഅ്ലാ’ എന്നാണ് പറയാറുള്ളതെന്നറിയാതെ ‘വസീറേ അഅ്ലം’ എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽതന്നെ ഉർദു ഭാഷയറിയാത്തവർ തയാറാക്കിയതാണ് പോസ്റ്റർ എന്ന് വ്യക്തമായിരുന്നു. ആദ്യഘട്ട പരസ്യപ്രചാരണത്തിെൻറ അവസാന ദിവസം സൂറത്തിലും ബറൂച്ചിലുമാണ് ദുരൂഹസാഹചര്യത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ബി.ജെ.പിയുടെ ഇത്തരം തന്ത്രങ്ങൾ കരുതിയിരിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്, പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജമ്മു-കശ്മീർ വിഘടനവാദി സൽമാൻ നിസാമി കോൺഗ്രസിന് വേണ്ടി ഗുജറാത്തിൽ പ്രചാരണം നടത്തിയെന്ന് മോദി ആരോപിച്ചതിനുപിറകെ ‘‘അഫ്സൽ ഗുരുവിെൻറ സുഹൃത്ത് രാജ്യത്തിെൻറ വഞ്ചകൻ’’ എന്ന പോസ്റ്ററുകൾ അഹ്മദാബാദിലെ ‘സർഖേജ്-ഗാന്ധിനഗർ ഹൈവേയിലെ ബി.ജെ.പി മീഡിയ സെൻററിനടുത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
